ഓർമകൾ നഷ്ടപ്പെട്ട ഒരു അമ്മയുടെയും അമ്മയെ സ്നേഹത്തോടെ, കരുതലോടെ ചേർത്തു നിർത്തുന്ന ഒരു മകന്റെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ഒറിഗാമി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഏപ്രിൽ ഒന്നിന് ചിത്രം തിയറ്ററിലെത്തും.
പുഷ്കാസ് എന്റർടെയ്നേഴ്സിന്റെ ബാനറിൽ ബിനോയ് പട്ടിമറ്റം കഥ എഴുതി സംവിധാനം ചെയ്യുന്നു. സംവിധായകൻ ബിനോയ് പട്ടിമറ്റം തന്റെ സ്വന്തം ജീവിത കഥ തന്നെ സിനിമയാക്കുകയായിരുന്നു.
കെ. മുരളീധരൻ, ബീനാ കാവേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആചാരി ഗോവിന്ദ് രാജിന്റേതാണ് തിരക്കഥ. കാമറ - വിപിൻ രാജ്, അടൂർ മണിക്കുട്ടൻ, രതീഷ് മന്മഥൻ എന്നിവരുടെ വരികൾക്ക് സുരേഷ് നന്ദൻ, കെ.എസ്.സജീവ് കുമാർ എന്നിവർ സംഗീതം പകരുന്നു.
സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ജയിംസ് പാറയ്ക്കൽ, ബീനാ കാവേരി ,അജയ്, റിനോൺ രാജൻ, കെ മുരളീധരൻ, കൈലാസ് കലഞ്ഞൂർ, നാൻസി, വൈഗ, ശോഭന ബാലചന്ദ്രൻ ,മാസ്റ്റർ വിശാൽ എന്നിവർ അഭിനയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.