സ​ൽ​മാ​നു​മാ​യു​ള്ള പ്ര​ണ​യ​ഗോ​സി​പ്പ്: വി​ശ​ദീ​ക​ര​ണ​വു​മാ​യി പൂ​ജ ഹെ​ഗ്ഡെ
Wednesday, April 19, 2023 1:36 PM IST
ന​ട​ൻ സ​ൽ​മാ​ൻ ഖാ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ഗോ​സി​പ്പ് വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ന​ടി പൂ​ജ ഹെ​ഗ്ഡെ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ ത​ന്നെ​ക്കു​റി​ച്ച് വ​രു​ന്ന വാ​ർ​ത്ത​ക​ൾ കാ​ണാ​റു​ണ്ടെ​ന്നും ഇ​പ്പോ​ഴ​ത്തെ ത​ന്‍റെ ശ്ര​ദ്ധ മു​ഴു​വ​ൻ ക​രി​യ​റി​ലാ​ണെ​ന്നും പൂ​ജ പ​റ​ഞ്ഞു.

കി​സി കാ ​ഭാ​യ് കി​സി കി ​ജാ​ന്‍ എ​ന്ന സ​ൽ​മാ​ൻ ചി​ത്ര​ത്തി​ൽ പൂ​ജ നാ​യി​ക​യാ​യി എ​ത്തു​ന്നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും അ​ടു​ത്തി​ടെ പ​ര​സ്പ​രം കാ​ണു​ക​യും സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞ​ത്.

ഈ ​ജീ​വി​തം ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ടു​ന്നു. ക​രി​യ​റി​നാ​ണ് കൂ​ടു​ത​ൽ പ്ര​ധാ​ന്യം ന​ൽ​കു​ന്ന​ത്. സി​നി​മ​യി​ൽ ആ​ത്മാ​ർ​ഥ​മാ​യി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​പ്പോ​ഴ​ത്തെ ല​ക്ഷ്യം വ്യ​ത്യ​സ്ത ന​ഗ​ര​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ക എ​ന്ന​താ​ണ്. സി​നി​മ​യി​ൽ ഞാ​നും സ​ൽ​മാ​ൻ സാ​റും ത​മ്മി​ലു​ള്ള കെ​മി​സ്ട്രി എ​ല്ലാ​വ​ര്‍​ക്കും ഇ​ഷ്ട​പ്പെ​ട്ടു എ​ന്ന​റി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷു​ണ്ട്. അ​താ​ണ് സി​നി​മ​യി​ൽ ഏ​റ്റ​വും പ്ര​ധാ​നം- പൂ​ജ പ​റ​ഞ്ഞു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​യി​രു​ന്നു ന​ടി​യു​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.