പ്രണയം പൂക്കുന്ന കാലം: പൂജ നടന്നു
Sunday, April 17, 2022 2:21 PM IST
പുതുമുഖങ്ങളായ സ്റ്റിജോ സ്റ്റീഫൻ, ഷാരോൺ സഹിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാംസൺ പോൽ സംവിധാനം ചെയ്യുന്ന പ്രണയം പൂക്കുന്ന കാലം എന്ന ചിത്രത്തിന്‍റെ പൂജ ചാലക്കുടി മുരിങ്ങൂരിലുള്ള ക്ലേ ഹൗസിൽ നടന്നു. സംവിധായകൻ വിജി തമ്പി ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

കിരൺ രാജ്, സ്ഫടികം ജോർജ്, നന്ദകിഷോർ, കോബ്ര രാജേഷ്, സീനാജ് കലാഭവൻ, നീനാ കുറുപ്പ്, അംബിക മോഹൻ, അശ്വതി, സാംസൺ പോൾ, നിതീഷ് കെ നായർ, പ്രജിത് കാണക്കോട്ട്, ജാജെൻ ചെല്ലാനം, ജോൺസൺ മഞ്ഞളി തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

നമോ പിക്ച്ചേഴ്സിന്‍റെ ബാനറിൽ പ്രജിത്ത് കണകോട്ട് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സംഭാഷണം നിതീഷ് കെ നായർ,സന്ദീപ് പട്ടാമ്പി എന്നിവർ ചേർന്ന് എഴുതുന്നു. ഛായാഗ്രഹണം അരുൺകുമാർ നിർവ്വഹിക്കുന്നു. ശശികല വി മേനോൻ, നീതീഷ് കെ നായർ എന്നിവരുടെ വരികൾക്ക് അരുൺ കുമാരൻ സംഗീതം പകരുന്നു.

മേയ് ആദ്യവാരം തൃശൂർ, ചാലക്കുടി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.