മലയാളി താരം പ്രയാഗ മാര്ട്ടിന് സൂര്യയുടെ നായികയാകുന്നു. തമിഴ് ആന്തോളജി ചിത്രം നവരസയിലാണ് പ്രയാഗ സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത്. ആന്തോളജിയില്‍ ഗൗതം മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രയാഗ സൂര്യയുടെ നായികയാകുന്നത്.
ഒന്‍പത് സംവിധായകര്‍ ഒരുക്കുന്ന ഒന്‍പത് കഥകളാണ് ഈ ആന്തോളജി ചിത്രത്തിലുള്ളത്. ബിജോസ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്, കെ.വി. ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം, നടന് അരവിന്ദ് സ്വാമി എന്നിവരാണ് ആന്തോളജി തയാറാക്കുന്നത്. ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും.
അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, രേവതി, നിത്യ മേനോന്, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്വന്, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങളും സിനിമകളില്‍ വേഷമിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.