യുവതാരങ്ങൾ അണിനിരക്കുന്ന ആക്ഷൻ മൂഡ് ചിത്രം ആർഡിഎക്സ് 25ന് തീയറ്ററുകളിൽ എത്തും. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം വീക്കെന്റ് ബ്ലോഗ് ബസ്റ്ററിന്റെ ബാനറിൽ സോഫിയാ പോളാണ് നിർമിക്കുന്നത്.
യുവതാരങ്ങളായ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്ന് കഥാപാത്രങ്ങളാണ് ആർഡിഎക്സ് എന്ന പേരിനടിസ്ഥാനം.
ഉശിരൻ പോരാട്ടങ്ങളും പിരിമുറുക്കമുള്ള മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം അണിയിച്ച് ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ ത്രില്ലറാണെന്നാണ് അണിയറക്കാരുടെ അവകാശവാദം.
ഐമാ സെബാസ്റ്റ്യനും മഹിമാ നമ്പ്യാരുമാണ് ചിത്രത്തിലെ നായികമാർ. ലാൽ, ബാബു ആന്റണി, ബൈജു സന്തോഷ്, നിഷാന്ത് സാഗർ, മാലാ പാർവതി തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. കെജിഎഫ്, കൈതി, വിക്രം തുടങ്ങിയവൻ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അൻപ് അറിവിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്.
ഷബാസ് റഷീദ് - ആദർശ് സുകുമാരൻ എന്നിവർ ചേർന്ന് രചന നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ പ്രസ്ത തമിഴ് സംഗീത സംവിധായകൻ സാം സി.എസ് ഈണം പകരുന്നു. ഗാനരചന - മനു മഞ്ജിത്ത്, ഛായാഗ്രഹണം - അലക്സ് ജെ. പുളിക്കൽ, എഡിറ്റിംഗ് - ചമൻ ചാക്കോ.
കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യും ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിശാഖ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - എസാൻ, പ്രൊഡക്ഷൻ കൺടോളർ - ജാവേദ് ചെമ്പ്, നിശ്ചല ഛായാഗ്രഹണം - സിനറ്റ് സേവ്യർ, പിആർഒ - വാഴൂർ ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.