അതാണ് എന്‍റെ ശീലം; വിശദീകരണവുമായി രജനികാന്ത്
Tuesday, August 22, 2023 3:35 PM IST
ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ കാ​ൽ തൊ​ട്ട് വ​ന്ദി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്ത് രം​ഗ​ത്ത്

സ​ന്യാ​സി​മാ​രു​ടെ കാ​ലി​ൽ തൊ​ട്ടു വ​ന്ദി​ക്കു​ന്ന​താ​ണ് ത​ന്‍റെ ശീ​ല​മെ​ന്നും ത​ന്നേ​ക്കാ​ൾ പ്രാ​യം കു​റ​ഞ്ഞ സ​ന്യാ​സി​മാ​രോ​ട് ആ​ദ​രം അ​റി​യി​ക്കു​ന്ന​ത് അ​ങ്ങ​നെ​യാ​ണെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.​ചെ​ന്നൈ​യി​ൽ തി​രി​ച്ചെ​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സൗ​ഹൃ​ദ​പ​ര​മാ​യാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ സ​ന്ദ​ർ​ശി​ച്ച​ത്. നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​മ​യ​മ​ല പോ​യി വ​ന്ന​തു സ​ന്തോ​ഷ​മാ​യെ​ന്നും ര​ജ​നി​കാ​ന്ത് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ ര​ജ​നി യു​പി മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ൽ​തൊ​ട്ട് വ​ണ​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കെ​തി​രേ ചി​ല കോ​ണു​ക​ളി​ൽ നി​ന്നും പ​രി​ഹാ​സ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹം വി​ശ​ദീ​ക​ര​ണം ന​ട​ത്തി​യ​ത്.

തീ​യ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ജ​യി​ല​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക ഷോ ​ല​ക്നോ​യി​ൽ ന​ട​ന്നി​രു​ന്നു. ഇ​തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് ര​ജ​നി യു​പി മു​ഖ്യ​മ​ന്ത്രി​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ച്ച​ത്.

പി​ന്നീ​ട് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വു​മാ​യും ര​ജ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.