ത്രില്ലടിപ്പിക്കാൻ "സ്പൈ'; ട്രെയിലർ എത്തി
Sunday, June 25, 2023 2:47 PM IST
യുവതാരം നിഖിലിന്‍റെ ബിഗ്ബജറ്റ് ത്രില്ലർ ചിത്രം 'സ്പൈ'യുടെ ട്രെയിലർ റിലീസായി. മണിക്കൂറുകൾ കൊണ്ട് യൂട്യൂബിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ട്രെയിലർ.

പ്രശസ്ത എഡിറ്റർ ഗാരി ബി.എച്ച്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഇഡി എന്‍റർടെയ്ൻ‌മെന്‍റ്സിന്‍റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് നിർമിക്കുന്നത്. കേരളത്തിൽ ചിത്രത്തിന്‍റെ വിതരണം E4 എന്‍റർടെയ്ൻമെന്‍റ്സ് ആണ്. ജൂൺ 29ന് ചിത്രം തീയറ്ററുകളിലെത്തും.

നേരത്തെ പുറത്തിറക്കിയ ചിത്രത്തിന്‍റെ ടീസറിനും ഗംഭീരമായ പ്രതികരണങ്ങളാണ് എല്ലാ ഭാഷകളിൽ നിന്നും ലഭിച്ചത്. ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് നോൺ തീയേറ്റർ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്‍റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്.

ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. നിഖിൽ സിദ്ധാർത്ഥ, അഭിനവ് ഗോമതം, മാർക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെൻ ഗുപ്ത, നിതിൻ മെഹ്ത, രവി വർമ്മ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.