സ​ച്ചി​യു​ടെ സ്വ​പ്ന​ചി​ത്ര​വു​മാ​യി പൃ​ഥ്വി​രാ​ജ്; വി​ലാ​യ​ത്ത് ബു​ദ്ധ എ​ത്തു​ന്നു
Monday, February 8, 2021 4:15 PM IST
പൃ​ഥ്വി​രാ​ജി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ജ​യ​ന്‍ ന​മ്പ്യാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന "വി​ലാ​യ​ത്ത് ബു​ദ്ധ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക്‌ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ സ​ച്ചി​യു​ടെ അ​യ്യ​പ്പ​നും കോ​ശി​യും റി​ലീ​സ് ചെ​യ്ത് ഒ​രു വ​ർ​ഷം തി​ക​യു​ന്ന വേ​ള​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്.

അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സ​ച്ചി​യു​ടെ അ​വ​സാ​ന സി​നി​മ​യി​ലെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു ജ​യ​ന്‍ ന​മ്പ്യാ​ര്‍. സ​ച്ചി​യു​ടെ സ്വ​പ്ന​ചി​ത്ര​മാ​യി​രു​ന്നു വി​ലാ​യ​ത്ത് ബു​ദ്ധ​യെ​ന്ന് പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു. ആ ​ആ​ഗ്ര​ഹം ബാ​ക്കി​യാ​ക്കി​യാ​ണ് അ​ദ്ദേ​ഹം യാ​ത്ര​യാ​യ​ത്.

ജി.​ആ​ര്‍. ഇ​ന്ദു​ഗോ​പ​ന്‍റെ വി​ലാ​യ​ത്ത് ബു​ദ്ധ എ​ന്ന നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി​യു​ള്ള ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത് ക​ഥാ​കൃ​ത്തും രാ​ജേ​ഷ് പി​ന്നാ​ട​നും ചേ​ർ​ന്നാ​ണ്. ഉ​ർ​വ​ശി തീ​യേ​റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സ​ന്ദീ​പ് സേ​ന​ൻ, അ​നീ​ഷ് എം. ​തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്.

ജോ​മോ​ൻ ടി. ​ജോ​ൺ ഛായാ​ഗ്ര​ഹ​ണ​വും മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. ജേ​ക്സ് ബി​ജോ​യ് ആ​ണ് സം​ഗീ​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.