ശ്രീനിവാസൻ കേന്ദ്രകഥാപാത്രമാകുന്ന ലൂയിസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ശ്രീനിവാസൻ വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്ന ലൂയിസ്, കോട്ടുപള്ളിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ടി.എബ്രഹാം കോട്ടുപള്ളിൽ നിർമിക്കുന്നു. കഥയും സംവിധാനവും ഷാബു ഉസ്മാൻ കോന്നിയാണ് നിർവഹിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസൻ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൂയിസ്. ചിത്രത്തിന് തിരക്കഥയും സംഭാഷണവുമെഴുതുന്നത് മനു ഗോപാലാണ്. ആനന്ദ് കൃഷ്ണ ഛായാഗ്രഹണവും ജാസി ഗിഫ്റ്റ്, രാജീവ് ശിവ എന്നിവർ സംഗീതവും നിർവഹിക്കുന്നതു.
സായ്കുമാർ, ജോയി മാത്യൂ, മനോജ് കെ ജയൻ, ഡോ. റൂണി അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ലെന, സ്മിനു സിജോ, നിയ വർഗീസ്, മീനാക്ഷി, ആസ്റ്റിൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. മാർച്ച് ആദ്യവാരം വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായി ലൂയിസിന്റെ ചിത്രീകരണം ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.