ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി ഒരുക്കുന്ന ദി വാക്സിൻ വാർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
സെപ്റ്റംബര്‍ 28-ന് ചിത്രം തിയറ്ററുകളിലെത്തും. കോവിഡ് പോരാട്ടത്തിൽ ഇന്ത്യ നടത്തിയ ചെറുത്തുനിൽപ്പിനെക്കുറിച്ച് ആളുകൾ അറിഞ്ഞിട്ടില്ലാത്ത കഥയാണ് ചിത്രം പറയുന്നത്.
പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെൻ, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹൻ കൗപുര്‍ എന്നിവർ ചിത്രത്തിലുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു എന്നീ 11 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയുടെ ഐആം ബുദ്ധ പ്രൊഡക്ഷൻസും അഭിഷേക് അഗർവാളും ചേർന്ന് അഗർവാൾ ആർട്ടിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ദി കശ്മിര് ഫയല്‍സിന് ശേഷം അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി വാക്സിൻ വാർ. നിരൂപക ശ്രദ്ധ നേടിയ ദി കശ്മിര് ഫയല്‍സിൽ അനുപം ഖേർ ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.