കുമാർ നന്ദ രചനയും സംവിധാനവും നിർവഹിക്കുന്ന വെള്ളാരംകുന്നിലെ വെള്ളിമീനുകൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്.
എ.ജി.എസ് മൂവിമേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര എന്നിവരുടെ വരികൾക്ക് എം.കെ. അർജുനൻ, റാംമോഹൻ, രാജീവ് ശിവ എന്നിവർ സംഗീതം പകരുന്നു.
ശാന്തികൃഷ്ണ, ഭഗത് മാനുവൽ, ആനന്ദ് സൂര്യ, സുനിൽസുഖദ, കൊച്ചുപ്രേമൻ, ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, അഞ്ജുനായർ, റോഷ്നി മധു, എകെഎസ്, മിഥുൻ, രജീഷ് സേട്ടു, ഷിബു നിർമാല്യം, ആലികോയ, ക്രിസ്കുമാർ, ജീവൻ കഴക്കൂട്ടം, കുട്ട്യേടത്തി വിലാസിനി, ബാലു ബാലൻ, ബിജുലാൽ, അപർണ, രേണുക, രേഖ ബാംഗ്ലൂർ, ഗീത മണികണ്ഠൻ, മിനിഡേവിസ് എന്നിവർ അഭിനയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.