പേ​ര് ര​ഞ്ജി​ത്ത് ഗം​ഗാ​ധ​ര​ൻ, വ​യ​സ് 46; രം​ഗ​ണ്ണ​ന്‍റെ യ​ഥാ​ർ​ഥ പേ​ര് വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ൻ
Monday, April 29, 2024 8:48 AM IST
എ​ടാ മോ​നേ വി​ളി​യു​മാ‌​യി തി​യ​റ്റ​റു​ക​ളെ ആ​വേ​ശം കൊ​ള്ളി​ച്ച രം​ഗ​ണ്ണ​ന്‍റെ യ​ഥാ​ർ​ഥ പേ​ര് വെ​ളി​പ്പെ​ടു​ത്തി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ജി​ത്തു മാ​ധ​വ​ൻ.

ര​ഞ്ജി​ത്ത് ഗം​ഗാ​ധ​ര​ൻ എ​ന്നാ​ണ് രം​ഗ​ണ്ണ​ന്‍റെ യ​ഥാ​ർ​ഥ പേ​ര്. ആ ​പേ​ര് ചു​രു​ക്കി​യാ​ണ് രം​ഗ എ​ന്നാ​ക്കി​യ​ത്. സ്വ​ന്തം പേ​രി​ന്‍റെ​യും അ​ച്ഛ​ന്‍റെ പേ​രി​ന്‍റെ​യും ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് മാ​സ് പേ​ര്. 46 വ​യ​സാ​ണ് പ്രാ​യം.

രം​ഗ​ണ്ണ​ന്‍റെ ലൈ​ൻ​സി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് സം​വി​ധാ​യ​ക​ൻ ഇ​ക്കാ​ര്യം പ​ര​സ്യ​മാ​ക്കി​യ​ത്. ഒ​പ്പം സി​നി​മ​യി​ലെ ര​സ​ക​ര​മാ​യ ഡ​യ​ലോ​ഗും ചേ​ർ​ത്തു, "എ​ട മോ​നേ ലൈ​സ​ന്‍​സൊ​ണ്ടോ? ഇ​ല്ലെ​ങ്കി എ​ന്‍റെ ലൈ​സ​ന്‍​സ് അ​മ്പാ​ന്‍റ​ടു​ത്തു​ണ്ട്, അ​ത് വാ​ങ്ങി​ച്ചോ!"


സി​നി​മ ഇ​റ​ങ്ങി​യ സ​മ​യം മു​ത​ൽ രം​ഗ​ണ്ണ​ന്‍റെ യ​ഥാ​ർ​ഥ പേ​ര് ര​ഞ്ജി​ത് ഗം​ഗാ​ധ​ര​ൻ ആ​ണെ​ന്ന ത​ര​ത്തി​ൽ ഡി​കോ​ഡിം​ഗ് വീ​ഡി​യോ​ക​ൾ ഇ​റ​ങ്ങി​യി​രു​ന്നു. അ​തു ശ​രി​വ​യ്ക്കു​ന്ന​താ​ണ് സം​വി​ധാ​യ​ക​ന്‍റെ പോ​സ്റ്റ്.

വ​ൻ ക​ള​ക്ഷ​നു​മാ​യി മു​ന്നേ​റു​ന്ന ചി​ത്രം നൂ​റു​കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ‌​ടി. ഫ​ഹ​ദി​ന്‍റെ ആ​ദ്യ നൂ​റു​കോ​ടി ചി​ത്രം കൂ​ടി‌​യാ​ണി​ത്.

റി​ലീ​സ് ചെ​യ്ത് അ​ഞ്ചാം ദി​വ​സം ചി​ത്രം അ​ൻ​പ​ത് കോ​ടി ക്ല​ബ്ബി​ലെ​ത്തി​യി​രു​ന്നു. അ​ന്‍​വ​ര്‍ റ​ഷീ​ദ് എ​ന്റ​ര്‍​ടെ​യ്ന്‍‌​മെ​ന്‍റ്​സിന്‍റെ ബാ​ന​റി​ല്‍ അ​ന്‍​വ​ര്‍ റ​ഷീ​ദും ഫ​ഹ​ദ് ഫാ​സി​ല്‍ ആ​ന്‍​ഡ് ഫ്ര​ണ്ട്‌​സി​ന്‍റെ ബാ​ന​റി​ല്‍ ന​സ്രി​യ ന​സീ​മും ചേ​ര്‍​ന്നാ​ണ് ആ​വേ​ശം നി​ർ​മി​ച്ചിരിക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.