നരേയ്നും ജോജു ജോർജും ഷറഫുദ്ദീനും പ്രധാനവേഷത്തിലെത്തുന്ന അദൃശ്യം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ദുരൂഹത നിറയ്ക്കുന്ന കഥയും കഥാപാത്രങ്ങളുമാണ് ട്രെയിലറിൽ കാണിക്കുന്നത്. ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ അന്വേഷണമാണ് കഥയെന്നു തോന്നിക്കും വിധത്തിൽ സസ്പെൻസ് ത്രില്ലറായാണ് സിനിമയുടെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 18ന് പുറത്തിറങ്ങും. ജുവിസ് പ്രൊഡക്ഷൻ, യുഎഎന്‍ ഫിലിം ഹൗസ്, എഎഎ ആര് പ്രൊഡക്ഷന്‍സ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കായല്‍ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജന്, പ്രതാപ് പോത്തന്, ജോണ്‍ വിജയ്, മുനിഷ്കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാള്‍ ഫെയിം കതിര്, നരേയ്ന്, നട്ടി നടരാജന് തുടങ്ങിയവരാണ് തമിഴില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.