യ​ഥാ​ര്‍​ഥ ഹീ​റോ​സ് എ​ന്നും ഒ​റ്റ​യ്ക്കാ​ണ്; മോ​ഹ​ന്‍​ലാ​ല്‍-​ഷാ​ജി കൈ​ലാ​സ് "എ​ലോ​ണ്‍'; ടീസർ
Friday, October 21, 2022 9:45 AM IST
മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം എ​ലോ​ണ്‍ ടീസർ പുറ​ത്തി​റ​ങ്ങി. യ​ഥാ​ര്‍​ഥ ഹീ​റോ​സ് എ​ന്നും ഒ​റ്റ​യ്ക്കാ​ണ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ് ലൈ​ന്‍. 1.25 മി​നി​റ്റാ​ണ് ടീസറി​ന്‍റെ ദൈ​ര്‍​ഘ്യം.

പേ​ര് സൂ​ചി​പ്പി​ക്കു​ന്ന പോ​ലെ ത​ന്നെ മോ​ഹ​ന്‍​ലാ​ല്‍ മാ​ത്ര​മാ​ണ് സ്‌​ക്രീ​നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ശ​ബ്ദ സാ​ന്നി​ധ്യ​മാ​യി പൃ​ഥ്വി​രാ​ജും സി​ദ്ദി​ഖും എ​ത്തു​ന്നു​ണ്ട്. 12 വ​ര്‍​ഷ​ത്തി​നു ശേ​ഷം ഷാ​ജി കൈ​ലാ​സും മോ​ഹ​ന്‍​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും എ​ലോ​ണി​നു​ണ്ട്. 2009ല്‍ ​പു​റ​ത്തി​റ​ങ്ങി​യ റെ​ഡ് ചി​ല്ലീ​സാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച അ​വ​സാ​ന ചി​ത്രം.



ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. രാ​ജേ​ഷ് ജ​യ​രാ​മാ​നാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. അ​ഭി​ന​ന്ദ​ന്‍ രാ​മ​നു​ജം, പ്ര​മോ​ദ് കെ.​പി​ള്ള എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് ഡോ​ണ്‍ മാ​ക്‌​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.