ഗായിക അമൃത സുരേഷിന് ജൻമദിനാശംസകൾ നേർന്ന് ഗായികയും സഹോദരിയുമായ അഭിരാമി സുരേഷ്. മനോഹരമായ ഒരു കുറിപ്പിലൂടെയാണ് അഭിരാമി ചേച്ചി അമൃതയ്ക്ക് ആശംസകൾ നേർന്നത്.
ലോകം ക്രൂരമായി പെരുമാറിയിട്ടും ഏറ്റവും മികച്ചവളായി നിൽക്കുന്നവളാണ് തന്റെ സഹോദരിയെന്നും ആരുടെയും ജീവിതം സങ്കീർണമാക്കാതെ മുന്നോട്ടു പോകുന്നവളാണെന്നും അഭിരാമി കുറിച്ചു.
ഉള്ള് വെന്തുരുകുന്പോഴും അതൊന്നും പുറത്തുകാണിക്കാതെ മറ്റുള്ളവർക്കായി ജീവിക്കുന്നയാളാണെന്നും ഇതുവരെ നേരിട്ട വേദനകളൊന്നും അവരെ വിഷാദത്തിലേക്ക് തള്ളിവിട്ടില്ലെന്നും അഭിരാമി കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ലോകം അത്യന്തം ക്രൂരമായി പെരുമാറിയിട്ടും ഏറ്റവും മികച്ചവളായി നിലനിൽക്കാനുള്ള, പ്രയത്നങ്ങളിൽ നിന്നും പിന്മാറാതിരുന്ന, ചന്ദ്രനെ വിടാതെ പിന്തുടരുന്ന, ചെന്നായയെ പോലെ സ്വന്തം സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന, ഒരു ഉത്കൃഷ്ടമായ ആത്മാവിന് ജന്മദിനാശംസകൾ.
മറ്റൊരാളുടെയും ജീവിതത്തിൽ ഇടപെടുകയോ, ആരുടെയെങ്കിലും ജീവിതം സങ്കീർണമാക്കുകയോ ചെയ്യാതെ മുന്നേറുന്ന ഒരാൾ.
എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും പുഞ്ചിരിച്ചുകൊണ്ട് നേരിടാൻ ശീലിച്ച, പ്രിയപ്പെട്ടവരെയെല്ലാം ചേർത്ത് പിടിച്ചുകൊണ്ട് വളരെ മികച്ച രീതിയിൽ മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്നവൾ. നിങ്ങളെ കുറ്റപ്പെടുത്താൻ മാത്രം ശീലിച്ച വായകളെ ശ്രദ്ധിക്കാതിരിക്കുക.
നിങ്ങളെപ്പോലെ നിസ്വാർത്ഥയും, ദയാനിധിയും, സഹായമനസ്ഥിതി ഉള്ളവളുമായ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. നിങ്ങളിലെ ഏറ്റവും നല്ല കാര്യമെന്തെന്നാൽ, ഇതുവരെ നേരിട്ട വേദനകളൊന്നും നിങ്ങളെ വിഷാദത്തിലേയ്ക്ക് തള്ളി വിട്ടിട്ടില്ല എന്നതാണ്.
പ്രതിസന്ധികൾ നിന്നെ കൂടുതൽ ശക്തയാക്കി, കൂടുതൽ ശ്രദ്ധാലുവാക്കി, നിന്റെ കാഴ്ചകൾ മങ്ങിയില്ല, നിന്റെ ആത്മാവൊരിക്കലും തളർന്നില്ല. നിന്റെ സ്ഥിരോത്സാഹത്തിലും സന്തോഷം മാത്രം പങ്കിടാനുള്ള നിന്റെ യാത്രകളിലും ഞാൻ അഭിമാനിക്കുന്നു.
ഉള്ളിൽ വെന്തുരുകുമ്പോഴും അതിന്റെ ചൂട് പ്രിയപ്പെട്ടവർക്കേൽക്കില്ല എന്ന് ഉറപ്പാക്കുന്നവളാണ് നീ. സ്വർണ്ണ വാൾ പോലെ മൂർച്ചയും തിളക്കവുമുള്ളതായി മാറും നീ. സന്തോഷം, ഭാഗ്യം, കൃപ, ശക്തി എല്ലാം തന്ന് ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ!
നിന്നിലെ സംഗീതവും, തോറ്റു കൊടുക്കില്ലെന്ന മനോഭാവവും വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ എല്ലാ അന്ധകാരങ്ങൾക്കുമുള്ള ഉത്തരമായിരിക്കട്ടെ. ഈശ്വരൻ നിന്നെ മുന്നോട്ടു നയിക്കുന്നു, മോശം മനുഷ്യരെ അവഗണിക്കുക
ഉമ്മ!.. നിനക്ക് ജന്മദിനാശംസകൾ. അച്ഛ നിന്നെ എല്ലാ വഴികളിലൂടെയും മുന്നോട്ട് നയിക്കും, നിന്നെ അറിയാവുന്നവർക്കെല്ലാം നിന്നെ മനസിലാകും. അവരെല്ലാം നിന്നെക്കുറിച്ച് നിസംശയം അഭിമാനിക്കും. ഉമ്മകൾ.. ഓരോ ദിവസവും നിന്നെ കാത്തിരിക്കുന്ന പ്രതിസന്ധികളോട് പോകാൻ പറയുക, കാരണം ഇങ്ങനെയാണ് വജ്രങ്ങൾ കൂടുതൽ സുന്ദരമാകുന്നത്- സ്നേഹത്തോടെ ഉണ്ണി!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.