കെഎസ്എഫ്ഡിസി നിർമിച്ച് മാധ്യമപ്രവർത്തകനായ വി.എസ്.സനോജ് കഥയെഴുതി സംവിധാനം ചെയ്യുന്ന അരിക് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഒന്നര കോടി ബജറ്റിലാണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഈ ചിത്രം നിർമ്മിക്കുന്നത്.
കൊല്ലങ്കോട്, ലഖ്നൗ എന്നിവിടങ്ങളിലായിയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഇർഷാദ്, സെന്തിൽ കൃഷ്ണ, ധന്യ അനന്യ, ശാന്തി ബാലചന്ദ്രൻ, റോണി ഡേവിഡ് രാജ്, സിജി പ്രദീപ്, ആർ.ജെ.മുരുകൻ, ഹരീഷ് പേങ്ങൻ, അഞ്ജലി, യൂനസ്, ഭാനു പ്രതാപ് തുടങ്ങി സിനിമ നാടക രംഗത്തുള്ളവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
തിരക്കഥ, സംഭാഷണം - വി.എസ്.സനോജ്, ജോബി വർഗീസ്. ഛായാഗ്രഹണം- മനേഷ് മാധവൻ. എഡിറ്റിംഗ്- പ്രവീൺ മംഗലത്ത്, പശ്ചാത്തല സംഗീതം - ബിജിബാൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.