റോഷന് മാത്യുവിനെയും സ്വാസികയെയും പ്രധാനകഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചതുരം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബബന്ധത്തിലുണ്ടാകുന്ന വിള്ളലുകളും മുറിവുകളും തുടര്‍ന്ന് നടക്കുന്ന കഥയുമാണ് ചിത്രം പറയുന്നത്. വേറിട്ട അഭിനയമാണ് ട്രെയിലറില്‍ എല്ലാവരും കാഴ്ച വച്ചിരിക്കുന്നത്.
ശാന്തി ബാലചന്ദ്രന്, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ഗീതി സംഗീത, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിദ്ര, ചന്ദ്രേട്ടന് എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക, ജിന്ന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം. സിദ്ധാര്‍ഥ് ഭരതനൊപ്പം സാഹിത്യ അക്കാദമി ജേതാവായ വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്. ചിത്രം നവംബര്‍ നാലിന് തിയറ്ററുകളില്‍ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.