വീട്ടില്‍ നിന്നും സമ്മർദ്ദമുണ്ട്, അതുകൊണ്ട് ഇനി അഭിമുഖങ്ങള്‍ നല്‍കില്ല-ധ്യാന്‍ ശ്രീനിവാസന്‍
Saturday, June 18, 2022 3:34 PM IST
മാധ്യമങ്ങള്‍ക്ക് തനിച്ചുള്ള അഭിമുഖങ്ങള്‍ നല്‍കില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സോളോ ഇന്‍റര്‍വ്യൂ ഇനി മുതല്‍ നല്‍കുന്നില്ല പകരം ഗ്രൂപ്പ് ഇന്‍റര്‍വ്യൂ നല്‍കും- അദ്ദേഹം പറഞ്ഞു.

ധ്യാനിന്‍റെ വാക്കുകള്‍

ഇനി അഭിമുഖം കൊടുക്കേണ്ടെന്നാണ് വീട്ടില്‍നിന്നുള്ള മുന്നറിയിപ്പ്. അച്ഛന്‍ ഇപ്പോള്‍ ആശുപത്രിയില്‍നിന്നു വീട്ടില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല കുട്ടിയായി വീട്ടില്‍ ഇരിക്കണം. ഇനി കുറച്ചു നാളത്തേക്ക് ലളിത ജീവിതമായിരിക്കും. അഭിമുഖങ്ങളും അടുത്തൊന്നും ഉണ്ടാകില്ല. കാരണം പുതിയ സിനിമകളൊന്നും ഇനി അടുത്തൊന്നും റിലീസാകാനില്ല.

ഞാന്‍ ഇന്‍റര്‍വ്യൂ കൊടുക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കുടുംബക്കാരുടെ അഭിപ്രായം. ഇങ്ങനെപോയാല്‍ കുടുംബക്കാരെ മുഴുവന്‍ നാറ്റിക്കും എന്നൊരു പേടി അവര്‍ക്കുണ്ട്. ഇതുവരെ കൊടുത്ത അഭിമുഖത്തില്‍ അച്ഛനെയും ചേട്ടനെയും കുറിച്ചാണ് പറഞ്ഞത്. ഇനിയും കുറച്ച് ബന്ധുക്കളുണ്ട്. ഇനി അവരെ കുറിച്ച് ഞാന്‍ പറയുമോ എന്ന് അവര്‍ക്ക് പേടിയുണ്ട്.

വാട്സ്ആപ്പ് ഫാമിലി ഗ്രൂപ്പില്‍ നിന്നും ഞാന്‍ പുറത്താണ്. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അവര്‍ എന്നെ ചേര്‍ക്കും. അപ്പോള്‍ നല്ല കുട്ടിയായി ഇരിക്കാം എന്നു വിചാരിക്കുന്നു. അതുകൊണ്ട് അഭിമുഖം ഇനി വേണ്ടെന്നാണ് തീരുമാനം. എന്‍റെ കഥകള്‍ ഒക്കെ ഇനി സിനിമയിലൂടെ പറയാം. ചിരിച്ചുകൊണ്ട് ധ്യാന്‍ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.