രാ​മ​ലീ​ല​യ്ക്ക് ശേ​ഷം ദി​ലീ​പും അ​രു​ണ്‍ ഗോ​പി​യും; നാ​യി​ക ത​മ​ന്ന
Thursday, September 1, 2022 11:12 AM IST
രാമ​ലീ​ല​യ്ക്ക് ശേ​ഷം ദി​ലീ​പും അ​രു​ണ്‍ ഗോ​പി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു.തെന്നിന്ത്യൻ താരം തമന്ന​യാ​ണ് നാ​യി​ക. ഉ​ദ​യ്കൃ​ഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ദി​ലീ​പി​ന്‍റെ 147മ​ത്തെ ചി​ത്ര​മാണ് ഇ​ത്.

ഗു​ജ​റാ​ത്ത്, മും​ബൈ, ജാ​ര്‍​ഖ​ണ്ഡ്, എ​ന്നി​വി​ട​ങ്ങളാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകൾ. ദി​ലീ​പി​നെ കൂടാതെ ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലേ​യും ബോ​ളി​വു​ഡി​ലേ​യും പ്ര​മു​ഖ താ​ര​ങ്ങ​ളും ചിത്രത്തിൽ അണിനിരക്കും.

അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ വി​നാ​യ​ക അ​ജി​താ​ണ് ചി​ത്ര​ത്തിന്‍റെ നി​ര്‍​മാ​ണം. ഷാ​ജി കു​മാ​ര്‍ ഛായ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് ചെ​യ്യു​ന്ന​ത് വി​വേ​ക് ഹ​ര്‍​ഷ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.