അഡ്വക്കറ്റ് മുകുന്ദന് ഉണ്ണി കോർപറേറ്റ് ലോയർ എന്ന ഒരു ഫേസ്ബുക്ക് പേജാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചിരി നിറച്ച് നിരവധി പോസ്റ്റുകളാണ് മുകുന്ദന് ഉണ്ണി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്.
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പേജ് അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ സൃഷ്ടിച്ചത്.
അഡ്വ. മുകുന്ദന് ഉണ്ണി, കോര്‍പറേറ്റ് ലോയര്‍, എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റുകളാണ് വൈറലാവുന്നത്. ''ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാര് എന്നെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമയെടുത്തിരിക്കുന്നു. അതും എന്റെ കോട്ടയായ കല്‍പ്പറ്റയില്‍ ജോലിത്തിരക്കിനിടയില്‍ എനിക്കിത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോളവര്‍ അതിന്റെ ട്രെയിലര്‍ റിലീസ് ചെയ്യാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. റിലീസ് ആവട്ടെ, കാണിച്ചുകൊടുക്കാം ഞാനാരാണെന്ന്... ഞാനെന്താണെന്ന്,'' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനോടൊപ്പം My first cycle and my dead father..,
കുഞ്ഞുപെങ്ങളുടെ കല്യാണം. ഓർമ്മകൾ. വലതുവശത്തുനിൽക്കുന്നത് എന്റെയമ്മ.
ഇന്നവശേഷിക്കുന്നതും അമ്മ മാത്രം. എന്നുമുള്ള പോസ്റ്റുകളും പേജിലുണ്ട്.
നിരവധി രസകരമായ പോസ്റ്റുകളാണ് ഈ പേജുകളിൽ വരുന്നത്. ചിത്രത്തിന്റെ ട്രെയിലറും ക്യാരക്ടർ പോസ്റ്ററുകളുമൊക്കെ പങ്കുവയ്ക്കുന്നതാണ് പേജ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്വി റാം, ജഗദീഷ്, മണികണ്ഠന് പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്, സുധീഷ്, വിജയന് കാരന്തൂര്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍. അഭിനവ് സുന്ദര്‍ നായകും നിധിന് രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.