എ.യു.ശ്രീജിത്ത് കൃഷ്ണ സംവിധാനം ചെയ്യുന്ന ഹാഷ്ടാഗ് അവൾക്കൊപ്പം എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ആകാംഷ ഉണർത്തുന്ന രംഗങ്ങളുമായി ഒരു റോഡ് മൂവിയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ഡിസംബർ 30-ന് തിയറ്ററിലെത്തും.
സിനിമാസ്വപ്നങ്ങളുമായി നടക്കുന്ന ഒരു സംവിധായകന്റെ കാർ യാത്രയിൽ സംഭവിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഹൊറർ, സസ്പെൻസ് വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ കന്നട നായികയായ ബ്യന്ദകൃഷ്ണയാണ് നായിക.
കൃപാനിധി സിനിമാസിന്റെ ബാനറിൽ, ജിജിത് എ.യു. ആണ് ചിത്രം നിർമിക്കുന്നത്. ക്യാമറ രാരീഷ്. ഗാനരചന - ഫാത്തിമത് തമീമ, അരിസ്റ്റോ സുരേഷ്, ജയേഷ് സ്റ്റീഫൻ, എ.യു.ശ്രീജിത്ത് കൃഷ്ണ. സംഗീതം, പശ്ചാത്തല സംഗീതം - ജയേഷ് സ്റ്റീഫൻ. എഡിറ്റിംഗ് - ജോമിൻ.
അരിസ്റ്റോ സുരേഷ്, ബ്യന്ദ കൃഷ്ണ, സേതുലക്ഷ്മി അമ്മ , സജിൻ വർഗ്ഗീസ്, ഷീൻ കിരൺ,ഷാജി ജോൺ, ഹരിദാസ്, വിപിൻ, ഗൗരി എന്നിവർ അഭിനയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.