ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, അനൂപ് മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വരുൺ ജി. പണിക്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രിയദർശനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിരുന്നയാളാണ് വരുൺ ജി. പണിക്കർ.
ഹൈലൈൻ പിക്ചേർസ് ഇൻ അസോസിയേഷൻ വിത്ത് ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ് ജി., സംവിധായകൻ ദീപു കരുണാകരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ഞായറാഴ്ച തിരുവനന്തപുരത്ത് ആരംഭിച്ചു. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവർ തന്റെ ഒരു ആവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തുന്നു. അവിടുത്തെ ചില സംഭവവികാസങ്ങളിൽ അയാൾക്ക് ആ സ്റ്റേഷൻ വിട്ട പോകാൻ പറ്റാത്ത സാഹചര്യത്തിലേക്കെത്തുന്നതുമാണ് തില്ലർ ജോണറിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ആര്യയാണ് ചിത്രത്തിലെ നായിക. സാബൂ മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ, ദീപു കരുണാകരൻ, സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രചന- അരുൺ കരിമുട്ടം. സംഗീതം-രാഹുൽ രാജ്. ചായാഗ്രഹണം-പ്രശാന്ത് കൃഷ്ണ. എഡിറ്റിംഗ് -എം.എസ്. അയ്യപ്പൻ നായർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.