അഭിനയിച്ചു തീർത്ത കഥാപാത്രങ്ങൾ ഇനി ഇന്നസെന്റിനൊപ്പം കല്ലറയിലുമുണ്ടാകും. ഇന്നസെന്റ് അഭിനയിച്ച് അനശ്വരമാക്കിയ മുപ്പതിലേറെ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഇന്നസെന്റ് അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ പതിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കൊച്ചുമക്കളായ ഇന്നസെന്റിന്റെയും അന്നയുടെയും ആശയമായിരുന്നത്.
ഇരിങ്ങാലക്കുടയിലെ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയിലാണ് ഇന്നസെന്റിനെ അടക്കം ചെയ്തിരിക്കുന്നത്. കാബൂളിവാല, ദേവാസുരം, രാവണപ്രഭു, ഫാന്റം പൈലി, മണിച്ചിത്രത്താഴ്, ഇഷ്ടം, ഇന്ത്യൻ പ്രണയകഥ, മാന്നാർ മത്തായി സ്പീക്കിംഗ്, പാപ്പി അപ്പച്ച, മിഥുനം, വിയറ്റ്നാം കോളനി, പ്രാഞ്ചിയേട്ടൻ, കല്യാണരാമൻ, വെട്ടം, ഗോഡ്ഫാദർ, സന്ദേശം തുടങ്ങി മുപ്പതോളം കഥാപാത്രങ്ങളാണ് കല്ലറയിൽ ആലേഖനം ചെയ്തിരിക്കുന്നു.
സിനിമാ റീലിന്റെ മാതൃകയിലാണ് അദ്ദേഹത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയിൽ എഴുതിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.