അഭിനയത്തിലും മിമിക്രിയിലും പാട്ടിലും തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ് ജയറാം. ഇപ്പോഴിതാ കല്യാൺ ഗ്രൂപ്പ് ഒരുക്കിയ നവരാത്രി ആഘോഷങ്ങൾക്കിടെ വേദിയിൽ പാട്ടു പാടി സദസിലുണ്ടായിരുന്നവരുടെ കയ്യടി നേടിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
പ്രഭുവിനും നാഗചൈത്യന്യയ്ക്കും പാർവതിക്കും പുനീതിനും വേണ്ടിയാണ് ജയറാം ഗാനങ്ങൾ പാടിയത്. സദസ്സിലുണ്ടായിരുന്ന പാർവതിയോട് ‘അച്ചൂ, ഇത് നിനക്കു വേണ്ടിയാണ്’ എന്നു പറഞ്ഞുകൊണ്ടാണ് ജയറാം പാടിത്തുടങ്ങുന്നത്.
ജയറാമിൻറെ പാട്ട് തെല്ല് അന്പരപ്പോടെയാണ് പാർവതി കേട്ടിരുന്നത്. പാർവതി വേഷമിട്ട ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ എന്ന ചിത്രത്തിലെ ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി’ എന്ന പാട്ടോടെയാണ് ജയറാം തുടങ്ങിയത്. അകാലത്തിൽ അന്തരിച്ച നടൻ പുനീത് രാജ്കുമാറിനു വേണ്ടിയും വേദിയിൽ ജയറാം പ്രത്യേക ഗാനം ആലപിച്ചു.
രൺബീർ കപൂർ, നടി കത്രീന കെയ്ഫ്, നിവിൻ പോളി, പൃഥ്വിരാജ്, സുപ്രിയ മേനോൻ, ആർ.മാധവൻ, പ്രിയദർശൻ, നാഗാർജ്ജുന, അമല, ടൊവിനൊ തോമസ്, ജയസൂര്യ, സത്യൻ അന്തിക്കാട്, അപർണ ബാലമുരളി, നീരജ് മാധവ്, നവ്യ നായർ, പൂർണിമ ഇന്ദ്രജിത്, പ്രഭു, ചിലമ്പരശൻ, വിക്രം പ്രഭു, ജോജു ജോർജ്, കല്യാണി പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ തുടങ്ങി നിരവധിപേർ നവരാത്രി ആഘോഷങ്ങളുടെ ഭാഗമാകാൻ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.