തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന കാക്കിപ്പട എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഷെബി ചൗഘടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്.വി.പ്രൊഡക്ഷന്റെ ബാനറിൽ ഷെജി വലിയകത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്.
'Delay in Justice, is Injustice' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബു ലാബാൻ, മാലാ പാർവ്വതി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംവിധായകനും നിർമാതാവ് ഷെജിയും ചേർന്നാണ്. സംഗീതം - ജാസി ഗിഫ്റ്റ്, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവഹിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.