ഇത് കേരളമാ... ഇവിടെ ഭരിക്കുന്നത് പോലീസല്ല, പിണറായി വിജയനാ...പണിയും പോകും അഴിയും എണ്ണേണ്ടി വരും. വ്യത്യസ്തമായ സംഭാഷണം ഉൾപ്പെടുത്തി പോലീസുകാരുടെ കഥ പറയുന്ന കാക്കിപ്പട എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
ഷെബി ചൗഘടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് സിനിമ നിർമിച്ചിരിക്കുന്നത്.
നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ചിത്രം ക്രിസ്മസിനോടനുബന്ധിച്ച് റിലീസ് ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.