മോഹൽലാൽ ചിത്രമായ മരക്കാര്‍ റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ കാവലിന്റെ റിലീസ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് സുരോഷ് ഗോപി ചിത്രം കാവലിന്റെ നിർമാതാവിന് മെസേജുകൾ അയയ്ക്കുന്നത്. നവംബർ 25-നാണ് ചിത്രം റിലീസ്.
‘മരക്കാറിന് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള ആമ്പിയര്‍ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ?’ എന്നായിരുന്നു ഒരാളുടെ ചോദ്യം. കമന്റിന് നിർമാതാവ് ജോബി ജോര്‍ജ് നല്കിയ മറുപടിയും വൈറലാവുന്നുണ്ട്. ‘അതൊന്നും എനിക്കറിയില്ല. ഞാന്‍ പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ഒരു ആനയെ വീഴ്ത്തിയ കഥ’ എന്നായിരുന്നു ജോബിയുടെ മറുപടി.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആദ്യം ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. ചില തിയറ്ററുകളിൽ കാവലിന്റെ ഫ്ലക്സിന്റെ മുന്നിൽ മരക്കാറിന്റെ ഫ്ലക്സ് വയ്ക്കുന്നതായുള്ള പരാതിയുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. കാവലിന്റെ റിലീസ് മാറ്റില്ലെന്ന് നിർമാതാവ് നേരത്തെ വ്യക്തമാക്കിയതാണ്.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുക്കിയ കാവല്‍ ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. തമ്പാന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിഖില്‍ എസ്. പ്രവീണ്‍ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ശങ്കര്‍ രാമകൃഷ്ണന്, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന് രാജന് പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന് അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വിത്സന്, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വതി തുടങ്ങി നീണ്ട താരനിരയും ചിത്രത്തിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.