ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഒരു മലയോര ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ഒരു നാട്. അവിടുത്തെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശക്കാരാനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ എത്തുന്നതും അയാളുടെ സ്വഭാവം അവിടുത്തെ ആളുകളുടെയും നായകന്റെയും ജീവിതം മാറ്റിമറിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ത്രില്ലർ രൂപത്തിലാണ് ചിത്രം ഒരുക്കുന്നത്.
ആസിഫ് അലിയെ കൂടാതെ രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമകല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് കെ.ആർ. കൃഷ്ണകുമാറാണ്. ജീത്തു സംവിധാനം ചെയ്ത ട്വൽത്ത് മാൻ തിരക്കഥ എഴുതിയതും കൃഷ്ണകുമാറായിരുന്നു. ഇവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി.എസ്. വിനായക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.