വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരനാണ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുക്കൻ. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പൊലീസ് വേഷത്തില്‍ നില്ക്കുന്ന വിനീതിന്റെ വലത് കൈയില്‍ ഷൈന്‍ ടോം ചാക്കോയുടെ തലയും ഇടത് കൈയ്യില്‍ ശ്രീനിവാസന്റെ തലയും പിടിച്ച് നില്‍ക്കുന്നതാണ് പോസ്റ്ററിലുളളത്.
ശ്രുതി ജയൻ, സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ ,കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മനോജ് റാം സിംഗാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകനായ ജിബു ജേക്കബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രഞ്ജൻ എബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
വർണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജ ഈണം പകർന്നിരിക്കുന്നു. അബിൻ എടവനക്കാടാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യട്ടീവ്.
പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി. കോസ്റ്റ്യും ഡിസൈൻ സുജിത് മട്ടന്നൂർ. കലാസംവിധാനം ജോസഫ് നെല്ലിക്കൽ. മേക്കപ്പ് ഷാജി പുൽപ്പള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.