Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
"അപവാദ പ്രചാരകരോട് പറയാൻ ഒന്ന് മാത്രം, അറിവില്ലായ്മ ഒരു അപരാധമല്ല'
Monday, November 15, 2021 10:58 PM IST
മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'വെള്ളരിക്കാ പട്ടണം' എന്ന സിനിമയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ സത്യവിരുദ്ധമാണെന്ന് സംവിധായകൻ മഹേഷ് വെട്ടിയാർ. തനിക്കും ചിത്രത്തിനും അഭിനേതാക്കൾക്കുമെതിരേ ഇനിയും അപവാദ പ്രചാരണം തുടർന്നാൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരെ, മഞ്ജു വാര്യരെയും സൗബിൻ ഷാഹിറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഞാൻ സംവിധാനം ചെയ്യുന്ന 'വെള്ളരിക്കാ പട്ടണം' എന്ന സിനിമയെക്കുറിച്ച് പ്രചരിക്കുന്ന ചില വാർത്തകളുടെ സത്യാവസ്ഥ അറിയിക്കാനാണ് ഈ കുറിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ സിനിമയ്ക്കെതിരെ തീർത്തും വാസ്തവവിരുദ്ധമായ വാർത്തകളാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്റെ വഴി സിനിമ മാത്രമാണ്.
അതിലൂടെ വാദപ്രതിവാദങ്ങളിലൊന്നും പെടാതെ സ്വച്ഛമായി സഞ്ചരിച്ച് നല്ല സിനിമകൾ ഒരുക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് ഇത്രയും ദിവസം നിശബ്ദത പാലിച്ചത്. പക്ഷേ അധിക്ഷേപങ്ങളും ആരോപണങ്ങളും ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മഞ്ജു വാര്യർക്കും സൗബിൻ ഷാഹിറിനുമെതിരേയും എനിക്കെതിരേയുമുള്ള വ്യക്തിഹത്യയായി മാറിയത് കണ്ട് സഹികെട്ടാണ് ചില കാര്യങ്ങൾ വിശദീകരിക്കുന്നത്.
ആറു വർഷം മുമ്പ് സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചിറങ്ങിയവനാണ് ഞാൻ. പരാധീനതകളും വേദനകളും എനിക്കുമുണ്ട്. എന്റെ കുടുംബവും എന്നെച്ചൊല്ലി ആകുലപ്പെടുന്നുണ്ട്. പക്ഷേ പട്ടിണിയും പരിവട്ടവും പറഞ്ഞ് സിനിമയിൽ ഒന്നും നേടാനാകില്ല എന്ന് എനിക്ക് നന്നായി അറിയാം.
പരിശ്രമിക്കുക. അതു മാത്രമാണ് മാർഗം. ഞാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇക്കാലത്തിനിടയ്ക്ക് ഒരുപാട് തിരസ്കാരങ്ങളും അവഗണനയും അനുഭവിച്ചിട്ടുണ്ട്. അലഞ്ഞും കിതച്ചും തളർന്നും വെയിലുകൊണ്ടും മഴ നനഞ്ഞുമൊക്കെയുള്ള യാത്രയായിരുന്നു.
ഒരു സിനിമ സ്വന്തമായി നിർമിക്കാനുള്ള സാമ്പത്തികാവസ്ഥ എനിക്കില്ല. അതു കൊണ്ട് നിർമാതാക്കളെ തേടിയും അഭിനേതാക്കളെ തേടിയും ഒരുപാട് നടന്നു. ഒടുവിൽ 2018-ൽ നിർമാതാക്കളെ കിട്ടി.
കഥ മഞ്ജു വാര്യരോട് ആദ്യം പറഞ്ഞു. പിന്നീട് സൗബിനോടും. 'വെള്ളരിക്കാപട്ടണം' എന്ന പേരാണ് സിനിമയ്ക്കായി കണ്ടെത്തിയത്. മലയാളത്തിൽ സിനിമയെടുക്കാൻ ആഗ്രഹിക്കുന്ന ആരും ചെയ്യുന്നതു പോലെ ഞാനും എന്റെ നിർമാതാക്കളും 2019ൽ കേരള ഫിലിം ചേംബറിനെ സമീപിച്ചു.
ഫിലിം ചേംബറാണ് മലയാള സിനിമയുടെ പരമാധികാര കേന്ദ്രം. ഇവിടെ റജിസ്റ്റർ ചെയ്യപ്പെടുന്ന ചിത്രങ്ങൾക്ക് മാത്രമേ നിയമസാധുതയുള്ളൂ. മലയാള സിനിമയിലെ ആരോടു ചോദിച്ചാലും അറിയാവുന്ന നിസാരവിവരമാണിത്. ചേംബറിൽ ഒരു സിനിമ രജിസ്റ്റർ ചെയ്യുന്നതിന് രണ്ടര ലക്ഷം രൂപയുടെ ആവശ്യമില്ല.
5000 രൂപയ്ക്കടുത്ത് മതി. 'വെള്ളരിക്കാപട്ടണം' എന്ന പേരിൽ 1985 ൽ ശ്രീ.തോമസ് ബർളി നിർമിച്ച്, സംവിധാനം ചെയ്ത ചിത്രമുണ്ടെന്ന് ഗൂഗിളിൽ പരതാതെ തന്നെ അറിയാമായിരുന്നു. ആ 'വെള്ളരിക്കാപട്ടണ'ത്തെക്കുറിച്ച് മാത്രമേ ഫിലിം ചേംബറിനും അറിവുണ്ടായിരുന്നുള്ളൂ.
'വെള്ളരിക്കാ പട്ടണം' എന്ന പേര് പുനരുപയോഗിക്കുന്നതിനായി ശ്രീ. തോമസ് ബർളിയെ ഞങ്ങൾ ബന്ധപ്പെട്ടു. തൻ്റെ സിനിമയുടെ പേര് ഉപയോഗിക്കുന്നതിന് അദ്ദേഹം സന്തോഷത്തോടെ ഞങ്ങൾക്ക് അനുമതി തന്നു. (സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിനും കേരള ഫിലിം ചേംബറിനും ശ്രീ.തോമസ് ബർളി നല്കിയ സമ്മതപത്രങ്ങൾ ഇതോടൊപ്പം)
ചേംബറിൽ രജിസ്ട്രേഷന് പോകുന്നതിന് ഒരു മാസം മുമ്പായിരുന്നു ഇത്. ശ്രീ. തോമസ്ബർളിയുടെ സമ്മതപത്രവുമായാണ് ഞങ്ങൾ ഫിലിം ചേംബറിനെ സമീപിച്ചത്. തെന്നിന്ത്യൻ സിനിമയുടെ ടൈറ്റിൽരജിസ്ട്രേഷനിലെ മറ്റൊരിടമായ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണങ്ങൾക്കും, നിർമാതാക്കൾ സമർപ്പിക്കുന്ന രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്കും ശേഷം മാത്രമേ കേരള ഫിലിം ചേംബർ ടൈറ്റിൽ അനുവദിക്കൂ.
വേറെ ആരെങ്കിലും ഇതേ പേര് ചേംബറിലോ അതുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലോ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ടൈറ്റിൽ കിട്ടില്ല. ഇങ്ങനെയുള്ള എല്ലാ നടപടിക്രമങ്ങൾക്കും പരിശോധനകൾക്കും ശേഷം 2019 നവംബർ 5ന് കേരള ഫിലിം ചേംബർ ഞങ്ങൾക്ക് 'വെള്ളരിക്കാപട്ടണം' എന്ന ടൈറ്റിൽ അനുവദിച്ചു. (ലോക്ഡൗണും കോവിഡ്നിയന്ത്രണങ്ങളും മൂലം സിനിമ തുടങ്ങാൻ വൈകിയപ്പോൾ റജിസ്ട്രേഷൻ ക്യത്യമായി പുതുക്കിയതിന്റെയും തെളിവ് ഇതോടൊപ്പം)
സൗത്ത് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് കൗൺസിൽ എന്ന സംഘടനയ്ക്ക് മലയാള സിനിമയിൽ നിയമസാധുതയുള്ളതായി എന്രെ അന്വേഷണത്തിൽ ബോധ്യപ്പെട്ടില്ല. നിങ്ങൾക്കും അന്വേഷിക്കാവുന്നതാണ്. (ഈ സംഘടനയുടെ പേര് ഗൂഗിളിൽ വെറുതേ ഒന്ന് തിരയാൻ അഭ്യർഥിക്കുന്നു)
സിനിമയിലും സാധാരണ ജീവിതത്തിലും ഉച്ചനീചത്വങ്ങളിൽ വിശ്വസിക്കുന്നവനല്ല ഞാൻ. ഈ സംസ്ഥാനത്ത് സിനിമാ നിർമാണത്തിന് നിർണയിക്കപ്പെട്ടിട്ടുള്ള എല്ലാ നിയമാവലികളും പാലിച്ചുകൊണ്ടാണ് ഞാൻ എന്റെ സിനിമയുമായി മുന്നോട്ടു പോകുന്നത്. സിനിമാസംഘടനകളെ വെല്ലുവിളിക്കാനോ 'സംഘടന അനുവദിക്കുന്നവർക്ക് മാത്രമേ സിനിമചെയ്യാൻ അധികാരമുള്ളോ' എന്ന് ക്യാമറയ്ക്ക് മുന്നിൽ നിന്ന് ചോദിക്കാനോ ഞാനില്ല. ഞാൻ എല്ലാ സിനിമാസംഘടനകളുടെയും ചട്ടക്കൂടിനകത്തുനിന്നു കൊണ്ട് സിനിമ ചെയ്യുന്നു. അത് എത്രയും പെട്ടെന്ന് പൂർത്തിയാക്കി നിങ്ങളിലെത്തിക്കാനാണ് ആഗ്രഹം.
ഈ ചിത്രത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യരെയും സൗബിൻ ഷാഹിറിനെയും വെറുതെ അപവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൻ്റെ ഉദ്ദേശ്യം വ്യക്തമല്ല. എന്നെ കല്ലെറിയാം, അവരെ വെറുതെ വിടുക. ഒരു സിനിമയുടെ പേര് തീരുമാനിക്കുന്നതിൽ അതിലെ അഭിനേതാക്കൾക്ക് യാതൊരു പങ്കുമില്ല. അപ്പോൾ പിന്നെ അവർക്കു നേരെയുള്ള ഈ ചെളിവാരിയെറിയൽ എന്തിനാണെന്ന് നിങ്ങൾ തന്നെ വിലയിരുത്തുക.
എന്റേത് രാജ്യാന്തര സിനിമയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ചലച്ചിത്രമേളകളിലെ സാധാരണ പ്രേക്ഷകനായതു കൊണ്ടു തന്നെ അങ്ങനെ വിശ്വസിക്കാനുള്ള മൗഢ്യവും എനിക്കില്ല.
ഞാൻ ആരെയും ദ്രോഹിക്കാനോ ആരുടെയെങ്കിലും സ്വപ്നങ്ങൾ ഇല്ലാതാക്കാനോ അവസരങ്ങൾ നശിപ്പിക്കാനോ ഇല്ല. ഇത് സംബന്ധിച്ച് ഇനിയൊരു വാക്പയറ്റിനുമില്ല. ഞാൻ എന്റെ വഴിക്ക് എന്റെ സിനിമയുമായി മുന്നോട്ടു പൊയ്ക്കൊള്ളട്ടെ. ഇത്രയും വായിച്ച ശേഷം ഞാൻ തെറ്റു ചെയ്തോ എന്ന് പറയേണ്ടത് നിങ്ങളാണ്.
അപവാദ പ്രചാരകരോട് പറയാൻ ഒന്ന് മാത്രം. അറിവില്ലായ്മ ഒരു അപരാധമല്ല. പക്ഷേ അത് അലങ്കാരവും അഹംഭാവവും അധിക്ഷേപവുമാക്കരുത്. ഇനി 'വെള്ളരിക്കാപട്ടണം' എന്ന സിനിമയ്ക്കോ അതിലെ അഭിനേതാക്കൾക്കോ എനിക്കോ എതിരേ നുണകൾ പ്രചരിപ്പിച്ചാൽ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മാത്രം പറഞ്ഞു കൊണ്ടും നിങ്ങൾ ഓരോരുത്തരുടെയും പിന്തുണ അഭ്യർഥിച്ചു കൊണ്ടും, ദീർഘമായിപ്പോയ ഈ വിശദീകരണം അവസാനിപ്പിക്കുന്നു. നന്ദി....സ്നേഹത്തോടെ, മഹേഷ് വെട്ടിയാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം പാർവതിയുടെ നൃത്തം; കണ്ണുനിറഞ്ഞ് ജയറാമും മാളവികയും; വീഡിയോ
മകളുടെ വിവാഹത്തിനോടനുബന്ധിച്ച സംഗീത് നൈറ്റിൽ നടി പാർവതി അവതരിപ്പിച്ച നൃത്ത
ആസ്തി 91.5 കോടി രൂപ, 50 എൽഐസി പോളിസികൾ, അഞ്ചു കോടിയുടെ ആഭരണങ്ങൾ; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്നു
സൈന്ധവിക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് ജി.വി. പ്രകാശ്; പേരിലെ പ്രകാശ് നീക്കം ചെയ്യാതെ സൈന്ധവി
വേർപിരിയൽ ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ മുൻ ഭാര്യ സൈന്ധവിക്കൊപ്പമുള്ള
തീപ്പൊരി ടീസറുമായി പൃഥ്വിരാജും കല്യാണപാർട്ടികളും; ഗുരുവായൂർ അമ്പലനടയിൽ റിലീസ് ടീസർ
ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്
ടി.ജി. രവിയും ശ്രീജിത്ത് രവിയും പ്രധാനവേഷത്തിലെത്തുന്ന "വടു'
ടി.ജി. രവിയും മകൻ ശ്രീജിത്ത് രവിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത
ഇതിൽ ആരാകും തലവൻ? നേർക്കുനേർ ബിജു മേനോനും ആസിഫ് അലിയും; തലവൻ ട്രെയിലർ
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന തലവൻ എന്ന ചിത്രത്തിന്റെ ട്രെ
കാലനായി ഇന്ദ്രജിത്ത്; വിജയ് ബാബു നിർമിക്കുന്ന കാലന്റെ തങ്കക്കുടം ഫസ്റ്റ്ലുക്ക്
ഇന്ദ്രജിത്തിനെ നായകനാക്കി നിതിഷ് കെ.ടി.ആർ സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ
ഏതെങ്കിലും വ്യക്തികളുടെ വർഗീയ ചാപ്പയിലൊന്നും കൊള്ളുന്ന മനുഷ്യനല്ല മമ്മൂട്ടി: പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ
നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുൽ മാങ്
ആ പരിപ്പ് ഇവിടെ വേവില്ല; മമ്മൂട്ടിക്ക് പിന്തുണയുമായി വി. ശിവൻകുട്ടിയും കെ.രാജനും
പുഴു സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ ത
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്വകാര്യത മാനിച്ചു, മക്കളുടെ ചിത്രങ്ങൾ പുറത്തുവിട്ടില്ല; പപ്പരാസികൾക്ക് വിലപിടിപ്പുള്ള സമ്മാനം നൽകി അനുഷ്കയും വിരാടും
മക്കളുടെ ചിത്രങ്ങളൊന്നും പുറത്തുവിടാതെ അവരുടെ സ്വകര്യതയ്ക്കൊപ്പം നിന്ന പപ്പ
ഒരു കട്ടിലും ഒരു മുറിയുമായി പൂർണിമ ഇന്ദ്രജിത്ത്; ചിത്രം ജൂൺ 14ന് തിയറ്ററുകളിൽ
ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാ
യുട്യൂബിൽ നിന്നും "മാരിവില്ലിൻ ഗോപുരങ്ങൾ' റിവ്യൂ വീഡിയോ ഡിലിറ്റ് ചെയ്ത് അശ്വന്ത് കോക്ക്
യുട്യൂബിൽ പങ്കുവച്ച മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിന്റെ റിവ്യൂ റിമൂവ് ചെ
ടി.എസ്. സുരേഷ് ബാബുവിന്റെ ഡിഎൻഎ; ചിത്രം അടുത്ത മാസം തിയറ്ററുകളിൽ
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമിച്ച് ടി.എസ്. സുരേഷ് ബാബ
ഗുളികനെ ഭയക്കുന്ന കുട്ടികളുടെ കഥയുമായി ഗു; ചിത്രം 17ന് തിയറ്ററുകളിലേയ്ക്ക്
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ

"വഴക്കിൽ'പുതിയ ട്വിസ്റ്റ്; സിനിമ മുഴുവനായി പുറത്തുവിട്ട് സനൽകുമാർ
ടൊവീനോ തോമസ് നായകനായ വഴക്ക് സിനിമയുടെ പ്രിവ്യു കോപ്പി വീഡിയോ ലിങ്ക് പുറത്തുവി
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
സിനിമ-സീരിയൽ സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞുവീണ് മ
ഏറെ ആലോചിച്ചെടുത്ത തീരുമാനം; 11 വര്ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി.വി. പ്രകാശും സൈന്ധവിയും
തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ ജി.വി. പ്രകാശും ജീവിതപങ്കാളിയും ഗായികയുമായ
ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ സിനിമാ രംഗത്തുള്ളവർ വരണം; അശ്വന്ത് കോക്കിനെതിരെ നിർമാതാവ് സിയാദ് കോക്കർ
മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയ്ക്കെതിരായ സിനിമ നിരൂപൻ അശ്വന്ത് കോക്കിന്റെ റിവ
പ്രശസ്ത സിനിമ - നാടക നടൻ എം.സി. കട്ടപ്പന അന്തരിച്ചു
പ്രശസ്ത സിനിമ - നാടക നടൻ എം.സി. ചാക്കോ (75) അന്തരിച്ചു. എം.സി കട്ടപ്പന എന്ന പേരി
ക്ലീൻ യുഎ സർട്ടിഫിക്കറ്റുമായി "തലവൻ' വരുന്നു
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന തലവൻ എന്ന ചിത്രത്തിന് ക്ലീൻ
ഷൈൻ ടോമിനൊപ്പം തമിഴ് നടൻ കതിർ; വികൃതിക്ക് ശേഷം എംസി ഒരുക്കുന്ന മീശ
തമിഴ് നടൻ കതിർ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ്
ബാലു വർഗീസിനൊപ്പം അർച്ചന കവിയും ലിയോണയും; വൺ പ്രിൻസസ് സ്ട്രീറ്റ് ജൂൺ 14ന്
ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങള
മുടി അഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും; സന്നിധാനന്ദനെ പിന്തുണച്ച് ബി.കെ. ഹരിനാരായണൻ
ഗായകൻ സന്നിധാനന്ദനെ പിന്തുണച്ച് കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ.
മലയാളി ഫ്രം ഇന്ത്യയ്ക്ക് "അവകാശികൾ" കൂടുന്നു! തന്റെ കഥ മോഷ്ടിച്ചെന്ന് ആരോപിച്ച് എഴുത്തുകാരൻ സാദിഖ് കാവിൽ
ഡിജോ ജോസ് ആന്റണി - നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാളി ഫ്രം ഇന്ത്യയുടെ പ്
കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം നടത്തുകയാണ് ടൊവീനോ; വീണ്ടും രംഗത്തെത്തി സനൽകുമാർ
വഴക്ക് സിനിമയുടെ ഒടിടി-തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാ
കന്നട നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു
കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ മാണ്ഡ്
സൂപ്പർതാരത്തിനപ്പുറം എപ്പോഴും കൂടെയുണ്ടാകുന്നയാളാണ് ടൊവീനോ, റെയർ സ്പെസിമെൻ: താരത്തിന് പിന്തുണയുമായി ഡോ. ബിജു
വഴക്ക് സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട് സനൽകുമാർ ശശിധരനു
ഒരുരൂപ പോലും പ്രതിഫലം വാങ്ങിയില്ല; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്: ടൊവീനോ
വഴക്ക് എന്ന സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സം
അതിഗംഭീര ആക്ഷനുമായി മമ്മൂട്ടി; ടർബോ ട്രെയിലർ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ടർ
ഫിലിം ക്രിട്ടിക്സ് 2023: മികച്ച ചിത്രം ആട്ടം, ബിജു മേനോനും വിജയരാഘവനും നടന്മാർ
47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷന്റെ ബാ
തമിഴ് നടിമാർക്ക് അവസരം കുറയുന്നു, കൂടുതലും ലഭിക്കുന്നത് മലയാളി നായികമാർക്ക്: വനിത വിജയകുമാർ
തമിഴ്നടിമാർക്ക് തമിഴ്നാട്ടിൽ അവസരം ലഭിക്കുന്നില്ലെന്ന് നടി വനിത വിജയകുമാർ.
സംഗീതനാടക അക്കാദമി നാടകമത്സരം 25 മുതൽ 29 വരെ
കേരള സംഗീതനാടക അക്കാദമി സംസ്ഥാന പ്രഫഷണൽ നാടകമത്സരം 25 മുതൽ 29 വരെ കെ.ടി. മു
‘മാരിവില്ലിൻ ഗോപുരങ്ങൾ’ സിനിമയുടെ വിതരണവകാശം; ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയുടെ തിയറ്റർ വിതരണം വാഗ്ദാനം ചെയ്ത് പണം കൈപ്
ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്തു; കരീന കപൂറിന് കോടതി നോട്ടീസ്
ബോളിവുഡ് നടി കരീന കപൂറിന്റെ ഗർഭകാല ഓർമക്കുറിപ്പായ 'കരീന കപൂർ പ്രെഗ്നൻസി ബ
"എടാ മോനേ' ഫഹദേ!!! ശെന്തുവാടോ താൻ!!! ആവേശത്തിൽ കീർത്തി സുരേഷ്
ആവേശം സിനിമയെ പ്രശംസിച്ച് കീർത്തി സുരേഷ്. ചിത്രം ഒടിടിയിൽ കണ്ടതിന് ശേഷമായിരു
ലാലേട്ടനൊപ്പം ഫർഹാൻ ഫാസിലും; തരുൺ മൂർത്തി ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഭാ
മോഹൻലാലിനെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക! താരത്തെ പുകഴ്ത്തി പി.കെ. ശ്രീമതി
നടന് മോഹന്ലാലിനെ കുറിച്ച് സിപിഎം നേതാവും മുന് മന്ത്രിയുമായ പി.കെ. ശ്രീമതി സ
സുരേശൻ ട്രെന്റിംഗാകും നോക്കിക്കോ, ആശംസകളുമായി ഫഹദും ടൊവീനോയും; "ട്രീലർ'
സുരേശനും സുമലതയ്ക്കും ആശംസകളുമായി മലയാളസിനിമ താരങ്ങൾ. സംഗതി വേറൊന്നുമല്
ആ സിനിമ തന്റെ കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ചിത്രത്തിന്റെ റീലീസ് മുടക്കി: ടൊവീനോയ്ക്കെതിരേ സനൽകുമാർ ശശിധരൻ
‘വഴക്ക്’ എന്ന സിനിമയുടെ തിയറ്റർ–ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടൻ ടൊവീനോ തോ
Latest News
കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ ആറു പേര് അറസ്റ്റില്
പത്തനംതിട്ടയിൽ നിന്നും കാണാതായ 14 കാരനെ കണ്ടെത്തി
എം.എ. ലത്തീഫിനെ തിരിച്ചെടുത്ത ഹസന്റെ നടപടി കെ. സുധാകരൻ റദ്ദാക്കി
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ഡ്രൈവിംഗ് സ്കൂള് സമരം പിന്വലിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top