എട്ടു വയസ്സുള്ള ഒരു കൊച്ചുപെൺകുട്ടിയുടേയും ശബരിമലയിൽ പോകണമെന്ന അവളുടെ അതിയായ ആഗ്രഹത്തിന്റെയും കഥ പറയുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ.
ചിത്രത്തിൽ അയ്യപ്പനായാണ് ഉണ്ണിയെത്തുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.
നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് ശശി ശങ്കറിന്റെ മകനാണ് വിഷ്ണു ശശി ശങ്കർ. എഡിറ്റർ ഷമീർ മുഹമ്മദ്. ക്യാമറാമാൻ വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.
മനോജ് കെ. ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്മ്മാതാക്കള്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന് മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്. ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ. സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്. വരികൾ സന്തോഷ് വർമ്മ, ബി.കെ. ഹരിനാരായണൻ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.