മി​ഥു​ൻ മാ​നു​വ​ലി​ന്‍റെ ര​ച​ന​യി​ൽ ഹൊ​റ​ർ ത്രി​ല്ല​ർ; "ഫീ​നി​ക്സ്' ടൈറ്റി​ൽ ലു​ക്ക്
Thursday, May 4, 2023 9:46 AM IST
മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. 'ഫീ​നി​ക്സ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈറ്റി​ൽ ലു​ക്ക് പോ​സ​റ്റ​ർ പു​റ​ത്തി​റ​ക്കി. വി​ഷ്ണു ഭ​ര​ത​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ‌​യ്യു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഇ​ന്ന് മാ​ഹി​യി​ൽ ആ​രം​ഭി​ച്ചു. മാ​ഹി​യി​ലെ പു​രാ​ത​ന​മാ​യ ക​ല്ലാ​ട്ട് ത​റ​വാ​ട്ടി​ലാ​ണ് ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​ത്. നി​ർ​മാ​താ​വ് റി​നീ​ഷ് കെ.​എ​ൻ. സ്വി​ച്ചോ​ൺ ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ചു. മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി​യ​തോ​ടെ​യാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​യ​ത്.

അ​നൂ​പ് മേ​നോ​ൻ, അ​ജു വ​ർ​ഗീ​സ്, ച​ന്തു​നാ​ഥ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. ഫ്ര​ണ്ട് റോ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ റി​നീ​ഷ് കെ.​എ​ൻ. നി​ർ​മ്മി​ക്കു​ന്ന ചി​ത്രം ഒ​രു ഹൊ​റ​ർ ത്രി​ല്ല​റാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്.



ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് ആ​ൽ​ബി​യും സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് സാം ​സി. എ​സു​മാ​ണ്. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ -ഷാ​ജി ന​ടു​വി​ൽ, എ​ഡി​റ്റ​ർ -നി​തീ​ഷ് കെ.​ടി.​ആ​ർ, ക​ഥ -വി​ഷ്ണു ഭ​ര​ത​ൻ, ബി​ഗി​ൽ ബാ​ല​കൃ​ഷ്ണ​ൻ.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ -ഷി​നോ​ജ് ഓ​ടാ​ണ്ടി​യി​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ -കി​ഷോ​ർ പു​റ​ക്കാ​ട്ടി​രി, ഗാ​ന​ര​ച​ന -വി​നാ​യ​ക് ശ​ശി​കു​മാ​ർ, മേ​ക്ക​പ്പ് -റോ​ണെ​ക്സ് സേ​വ്യ​ർ, കൊ​സ്റ്റ്യൂം -ഡി​നോ ഡേ​വി​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് -രാ​ഹു​ൽ ആ​ർ ശ​ർ​മ്മ, പി​ആ​ർ​ഒ -മ​ഞ്ജു ഗോ​പി​നാ​ഥ്, വാ​ഴൂ​ർ ജോ​സ്, സ്റ്റി​ൽ​സ് -റി​ച്ചാ​ർ​ഡ് ആ​ന്‍റ​ണി, മാ​ർ​ക്ക​റ്റിം​ഗ് -ഒ​ബ്സ്ക്യു​റ, പ​ര​സ്യ​ക​ല -യെ​ല്ലോ​ടൂ​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.