ബ​റോ​സി​ന്‍റെ അ​ണി​യ​റ​യി​ലെ ത​ന്‍റെ റോ​ൾ വെ​ളി​പ്പെ​ടു​ത്തി പൃ​ഥി​രാ​ജ്
Monday, March 15, 2021 8:31 PM IST
ന​ട​ൻ മോ​ഹ​ൻ​ലാ​ല്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ബ​റോ​സി​ന്‍റെ പി​ന്ന​ണി​യി​ലെ ത​ന്‍റെ റോ​ൾ വെ​ളി​പ്പെ​ടു​ത്തി പൃ​ഥ്വി​രാ​ജ്. കാ​ക്ക​നാ​ട് ന​വോ​ദ​യ സ്റ്റു​ഡി​യോ​യി​ലാ​ണ് പ്രീ ​പ്രൊ​ഡ​ക്ഷ​ന്‍ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ടീ​മി​നൊ​പ്പം പൃ​ഥ്വി​രാ​ജും ന​വോ​ദ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. പൃ​ഥ്വി​രാ​ജും സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ബ​റോ​സി​ന്‍റെ സ്ക്രി​പ്റ്റ് സൂ​പ്പ​ർ​വൈ​സ​റാ​ണ് പൃ​ഥി​രാ​ജ്. ത​നി​ക്ക് ല​ഭി​ച്ച തി​ര​ക്ക​ഥ​യു​ടെ കോ​പ്പി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ബ​റോ​സി​ന്‍റെ അ​ണി​യ​റ​യി​ലെ ത​ന്‍റെ റോ​ൾ പൃ​ഥി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സാ​ണ് 'ബ​റോ​സ്' നി​ർ​മ്മി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ആ​ദ്യ ത്രീ​ഡി ചി​ത്ര​മാ​യി​രു​ന്ന 'മൈ ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്ത​ന്‍' സം​വി​ധാ​നം ചെ​യ്‍​ത ജി​ജോ​യു​ടെ ക​ഥ​യെ ആ​സ്‍​പ​ദ​മാ​ക്കി​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ സി​നി​മ​യൊ​രു​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ല്‍ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പൃ​ഥ്വി​രാ​ജും ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് ഉ​ണ്ട്. പാ​സ് വേ​ഗ, റാ​ഫേ​ല്‍ അ​മാ​ര്‍​ഗോ എ​ന്നീ സ്‍​പാ​നി​ഷ് താ​ര​ങ്ങ​ളും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു.

#Barroz ❤️ Mohanlal #AntonyPerumbavoor #JijoSir

Posted by Prithviraj Sukumaran on Monday, 15 March 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.