ധ്യാൻ ശ്രീനിവാസനും അജു വർഗീസുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന.
നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സിനിമാറ്റിക് ഫിലിംസ് എൽഎൽപിയുടെ ബാനറിൽ വാട്ടർമാൻ മുരളി, വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രം സെപ്റ്റംബർ 15ന് പ്രദർശനത്തിനെത്തും.
വടക്കേ മലബാറിന്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന ഈ മണ്ണിലെ വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, സുധീഷ്, നവാസ് വള്ളിക്കുന്ന്, ഉണ്ണിരാജാ, ശരത് ലാൽ, അനീഷ് ഗോപാൽ, രാജേഷ് അഴീക്കോട്, ദേവരാജ് കോഴിക്കോട്, ഭാനുമതി പയ്യന്നൂർ, പാർവണ, രേവതി, ആമി ഗോപി പയ്യന്നർ, ഉഷ പയ്യന്നൂർ, വിസ്മയ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പയ്യന്നൂർ, തളിപ്പറമ്പ് പ്രദേശങ്ങളിലെ നിരവധി കലാകാരന്മാർ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.
ഫൈസൽ അലി ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യം ഡിസൈൻ -സുജിത് മട്ടന്നൂർ. ചീഫ്- അസോസിയേറ്റ് ഡയറക്ടർ - പ്രജിൻ ജെസി. പ്രൊഡക്ഷൻ മാനേജർ- മെഹ് മൂദ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ്,അനീഷ് നന്ദിപുലം. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ. പിആർഒ-വാഴൂർ ജോസ്. ഫോട്ടോ - സന്തോഷ് പട്ടാമ്പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.