സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരിക്കാന്‍ മലയാളത്തില്‍ നിന്നും രണ്ട് ചിത്രങ്ങള്‍. രാജ്യാന്തര മത്സര വിഭാഗത്തിലേക്കാണ് രണ്ടു ചിത്രങ്ങളും തെരഞ്ഞെടുത്തിരിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിയിപ്പ് എന്നീ ചിത്രങ്ങളാണ് മത്സരത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.
മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. സനല്‍കുമാര്‍ ശശിധരന്റെ വഴക്ക്, താമര്‍ കെ.വി.യുടെ ആയിരത്തൊന്ന് നുണകള്‍, അമല്‍ പ്രാസിയുടെ ബാക്കി വന്നവര്‍, കമല്‍ കെ.എം. സംവിധാനം ചെയ്ത പട, പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, അരവിന്ദ് എച്ചിന്റെ ഗ്രേറ്റ് ഡിപ്രഷന്, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും, സിദ്ധാർത്ഥ ശിവയുടെ ആണ്, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവരുടെ ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, പ്രിയനന്ദനന്റെ ധബാരി ക്യുരുവി, അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിയോ ബേബി, ജിതിന് ഐസക് തോമസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ്, ഇന്ദു വി.എസിന്റെ 19 (1) എ എന്നിവയാണ് ചിത്രങ്ങൾ.
സംവിധായകന് ആര്.ശരത്ത് ചെയര്‍മാനും ജീവ കെ.ജെ, സംവിധായകരായ ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സിനിമകൾ തിരഞ്ഞെടുത്തത്.
മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ റിലീസ് തിയത് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മഹേഷ് നാരായണൻ-കുഞ്ചാക്കോ ബോബന് ചിത്രം അറിയിപ്പ് നെറ്റ്ഫ്ലിക്സിലൂടെയാകും റിലീസ് ചെയ്യുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.