ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് പി​റ​ന്നാ​ളാ​ശം​സ നേ​ർ​ന്ന് മ​മ്മൂ​ട്ടി
Monday, October 31, 2022 11:47 AM IST
ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി എ​ത്തി. ആ​ലു​വ പാ​ല​സി​ലെ​ത്തി​യാ​ണ് മമ്മൂട്ടി ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് 79ാം പി​റ​ന്നാ​ൾ ആ​ശം​സി​ച്ച​ത്. നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫും ജോ​ർ​ജും താ​ര​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഏ​റെ നേ​രം അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ചി​ല​വ​ഴി​ച്ച​തി​ന് ശേ​ഷ​മാ​ണ് താ​രം മ​ട​ങ്ങി​യ​ത്. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രാ​ണ് താ​ൻ നേ​രി​ട്ടെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സു​ഖം ഭേ​ദ​മാ​യി എ​ത്ര​യും പെ​ട്ട​ന്ന് സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു​വെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.




ഉമ്മൻചാണ്ടിയുടെ ഭാര്യ മക്കൾ എന്നിവരും സമീപത്തുണ്ടായിരുന്നു. വിദഗ്ദ ചികിത്സക്കായി ജർമനിയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് ഉമ്മൻചാണ്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.