കള്ള വോട്ടു ചെയ്യനായി വിവിധ വേഷങ്ങളിലെത്തുന്ന ഗ്രേസ് ആന്റണിയുടെ തകർപ്പൻ പ്രകടനവുമായി പടച്ചോനെ ഇങ്ങള് കാത്തോളീ ടീസർ പുറത്തിറങ്ങി. വോട്ടെടുപ്പ് ദിവസം കള്ള വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലെത്തുന്ന ഗ്രേസ് ആന്റണിയും ഇടതുപക്ഷ നേതാവായി പോളിംഗ് സ്റ്റേഷനിലിരിക്കുന്ന ശ്രീനാഥ് ഭാസിയെയുമാണ് ടീസറിൽ കാണിക്കുന്നത്.
നർമം വിതറുന്ന ടീസർ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ബിജിത്ത് ബാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസിക്കും ഗ്രേസ് ആന്റണിക്കുമൊപ്പം ആൻ ശീതളും പ്രധാനവേഷത്തിലെത്തുന്നു.
രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അതിഥി വേഷത്തിൽ സണ്ണി വെയ്നും എത്തുന്നു. ചിത്രം മുഴുനീള എന്റർടെയ്നറാണ്.
ചിത്രത്തിന് പ്രദീപ് കുമാർ കാവുംതറയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു പ്രസാദ്. എഡിറ്റിംഗ് കിരൺ ദാസ്. സംഗീതം ഷാൻ റഹ്മാൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.