പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ പടച്ചോനേ ഇങ്ങള് കാത്തോളീ ട്രെയിലർ. നർമം വിതറി വിവിധ പാർട്ടി പ്രവർത്തകരുടെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധേയമാവുകയാണ്.
ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസിയും ഗ്രേസ് ആന്റണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം ആൻ ശീതളും പ്രധാനവേഷത്തിലെത്തുന്നു.
രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അതിഥി വേഷത്തിൽ സണ്ണി വെയ്നും എത്തുന്നു. ചിത്രം മുഴുനീള എന്റർടെയ്നറാണ്.
ചിത്രത്തിന് പ്രദീപ് കുമാർ കാവുംതറയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു പ്രസാദ്. എഡിറ്റിംഗ് കിരൺ ദാസ്. സംഗീതം ഷാൻ റഹ്മാൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.