ദി​വ്യ​യും അ​ർ​പ്പി​ത​യും സ​മ​യും അ​ഗ​സ്റ്റീ​ന​യും; താ​ര​പ​ത്നി​മാ​രു​ടെ ത​ക​ർ​പ്പ​ൻ ചു​വ​ടു​ക​ൾ ;വീ​ഡി​യോ
Thursday, November 17, 2022 10:41 AM IST
മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ളാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ധ്യാ​ൻ, ആ​സി​ഫ് അ​ലി, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ. ഇ​വ​ർ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും പ്ര​ശ​സ്ത​മാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത് ഇ​വ​ര​ല്ല, ഇ​വ​രു​ടെ ഭാ​ര്യ​മാ​രു​ടെ ത​ക​ർ​പ്പ​ൻ നൃ​ത്ത​ചു​വ​ടു​ക​ളാ​ണ്. നി​ർ​മാ​താ​വ് വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ വി​വാ​ഹ​ത്ത​ലേ​ന്ന് ന​ട​ത്തി​യ സം​ഗീ​ത രാ​വി​ലാ​ണ് താ​ര​പ​ത്നി​ക​ളു​ടെ ഗം​ഭീ​ര ചു​വ​ടു​ക​ൾ.

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ഭാ​ര്യ ദി​വ്യ, ആ​സി​ഫ് അ​ലി​യു​ടെ ഭാ​ര്യ സ​മ, ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ ഭാ​ര്യ അ​ർ​പ്പി​ത, അ​ജു വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ഗ​സ്റ്റീ​ന എ​ന്നി​വ​രാ​ണ് ചു​വ​ടു​ക​ളു​മാ​യി എ​ത്തി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം ന​ടി നൂ​റി​ൻ ഷെ​രീ​ഫു​മു​ണ്ട്.

മു​ൻ​നി​ര​യി​ൽ സ​മ​യും അ​ഗ​സ്റ്റീ​ന​യും പി​ൻ​നി​ര‍​യി​ൽ ദി​വ്യ​യും അ​ർ​പി​ത​യും ത​ക​ർ​പ്പ​ൻ ചു​വ​ടു​ക​ൾ വ​യ്ച്ചു. ഇ​വ​രു​ടെ നൃ​ത്തം പ​ക​ർ​ത്തു​ന്ന ഭ​ർ​ത്താ​ക്ക​ൻ​മാ​രെ​യും സ​ദ​സി​ൽ കാ​ണാം. അ​മ്മ​മാ​ർ വേ​ദി കൈ​യ​ടി​ക്കി​യ​തോ​ടെ മ​ക്ക​ളും വേ​ദി​യി​ൽ ക​യ​റി സം​ഗീ​ത രാ​വ് ആ​ഘോ​ഷ​മാ​ക്കി.


അ​തെ !! ഞാ​ൻ ഇ​വ​രെ അ​സാ​മാ​ന്യ ഭാ​ര്യ​മാ​ർ എ​ന്ന് വി​ളി​ക്കും. കാ​ര​ണം അ​വ​ർ ഏ​റ്റ​വും മി​ക​ച്ച ഭാ​ര്യ​മാ​രും അ​മ്മ​മാ​രും എ​റ്റ​വും ന​ല്ല സു​ഹൃ​ത്തു​ക്ക​ളും സ​ഹോ​ദ​രി​മാ​രു​മാ​ണ്. വി​വാ​ഹ യാ​ത്ര​യി​ൽ ഉ​ട​നീ​ളം അ​ദ്വൈ​ത​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തി​ന് നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രോ​ടും ഞാ​ൻ ന​ന്ദി പ​റ​യു​ന്നു. എ​ല്ലാ നി​ർ​ദ്ദേ​ശ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും ന​ൽ​കി കൂ​ടെ നി​ന്നു.

മേ​ക്ക​പ്പി​നും വി​വാ​ഹ​വ​സ്ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തൊ​ക്കെ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നു ഉ​പ​ദേ​ശം ന​ൽ​കി. സ​ർ​പ്രൈ​സാ​യി ബ്രൈ​ഡ​ൽ ഷ​വ​ർ ന​ട​ത്തി​യും എ​ന്തി​നും ഏ​തി​നും നി​ങ്ങ​ൾ കൂ​ടെ നി​ന്നു. ഇ​തി​ൽ കൂ​ടു​ത​ൽ എ​ന്തു ചോ​ദി​ക്കാ​നാ​ണ് ഞ​ങ്ങ​ൾ
. ഇ​വ​രു​ടെ ഡാ​ൻ​സ് പ​ങ്കു​വ​ച്ച് വി​ശാ​ഖ് കു​റി​ച്ചു.



ന​വം​ബ​ർ ആ​ദ്യ​വാ​രം തി​രു​വ​ന​ന്ത​പു​ര​ത്തു വ​ച്ചാ​യി​രു​ന്നു വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ​യും യു​വ​സം​രം​ഭ​ക അ​ദ്വൈ​ത ശ്രീ​കാ​ന്തി​ന്‍റെ​യും വി​വാ​ഹം. മ​ല​യാ​ള സി​നി​മാ രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ വി​വാ​ഹ​ത്തി​നെ​ത്തി​യി​രു​ന്നു.

ല​വ് ആ​ക്‌​ഷ​ൻ ഡ്രാ​മ എ​ന്ന ചി​ത്രം നി​ർ​മി​ച്ചാ​ണ് വി​ശാ​ഖ് നി​ർ​മാ​ണ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന​ത്. പി​ന്നീ​ട് വി​നീ​ത് ശ്രീ​നി​വാ​സ​ൻ–​പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ‘ഹൃ​ദ​യ’​ത്തി​ലൂ​ടെ മെ​റി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​സി​ന് ഒ​രു തി​രി​ച്ചു​വ​ര​വ് ന​ൽ​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.