മണിരത്നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്വന് ഒന്നാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വന്‍ താരനിരയുമായാണ് ചിത്രം ഒരുങ്ങുന്നത്. വിക്രം,ജയംരവി,ജയറാം,കാര്‍ത്തി,ഐശ്വര്യ റായ്,തൃഷ,ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. യുദ്ധരംഗങ്ങളും വന്‍ സെറ്റുമാണ് ട്രെയിലറിന്റെ ആകര്‍ഷണം.
പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ടൈറ്റിൽ കഥാപാത്രം രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ.
ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ എന്ന കാർത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാജ്ഞി തൃഷ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയൻ സെൽവൻ എന്ന തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള നോവൽ.
ഇവരെ കൂടാതെ ശോഭിത ധുലിപാല, പ്രഭു, അശ്വിൻ കകുമനു, ലാൽ, പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാർ, ജയറാം, റഹ്മാൻ, കിഷോർ, പ്രകാശ് രാജ്, വിക്രം പ്രഭു, ജയചിത്ര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം എ.ആർ. റഹ്മാൻ നിർവഹിക്കുന്നു. ഛായാഗ്രഹണം രവി വര്മൻ. ഇളങ്കോ കുമാരവേലാണ് തിരക്കഥ. മണിരത്നവും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പൊന്നിയിൻ സെൽവൻ സെപ്റ്റംബർ 30ന് റിലീസ് ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.