ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പുലിമട ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവീനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
സെന്റ് ഓഫ് എ വുമണ്‍ എന്ന ടാഗ് ലൈന്‍ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിൽ ജോജുവിന്റെനായികയായി എത്തുന്നത്. വിവാഹ വേഷത്തിൽ ഐശ്വര്യ രാജേഷിന്റെ കൈ പിടിച്ചു കൊണ്ട് ജോജു നടക്കുന്നതാണ് പോസ്റ്ററിൽ കാണുന്നത്.
പാന്‍ ഇന്ത്യന്‍ ചിത്രമായാണ് പുലിമട പുറത്തിറങ്ങുന്നത്. ലിജോ മോളും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐൻസ്റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐന്സ്റ്റീന് സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ വയനാടായിരുന്നു. ഇരട്ട എന്ന ചിത്രത്തിന് ശേഷം ജോജു പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. വേണു ആണ് കാമറ കൈകാര്യം ചെയ്യുന്നത്.
ഇഷാന് ദേവ് ആണ് സംഗീതം. സംവിധായകന് എ.കെ.സാജന് തന്നെയാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്. റഫീഖ് അഹമ്മദ്, ഡോ. താര ജയശങ്കര്‍, ഫാ. മൈക്കിള്‍ പനച്ചിക്കല്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. വിനീഷ് ബംഗ്ലാനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.