ഒ​രു രാ​ഷ്ട്രീ​യ​ത്തി​നും അ​ടി​മ​യാ​കാ​നി​ല്ല; സം​വി​ധാ​യ​ക​ൻ രാ​മ​സിം​ഹ​ൻ ബി​ജെ​പി വി​ട്ടു
Friday, June 16, 2023 10:23 AM IST
സം​വി​ധാ​യ​ക​ൻ രാ​മ​സിം​ഹ​ൻ അ​ബൂ​ബ​ക്ക​ർ (അ​ലി അ​ക്ബ​ർ) ബി​ജെ​പി വി​ട്ടു. സ്വ​ത​ന്ത്ര അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക് ബി​ജെ​പി​യി​ൽ സ്ഥാ​നം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് രാ​ജി​യെ​ന്ന് രാ​മ​സിം​ഹ​ൻ വ്യ​ക്ത​മാ​ക്കി.

ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ പ​ല​പ്പോ​ഴും സ്വ​ന്തം അ​ഭി​പ്രാ​യം തു​റ​ന്നു പ​റ​യേ​ണ്ടി​വ​രും. ബി​ജെ​പി​യി​ലെ​ത്തി​യ ശേ​ഷം ഇ​ത് പ​ല​പ്പോ​ഴും പ​റ്റു​ന്നി​ല്ലെ​ന്നും രാ​മ​സിം​ഹ​ൻ വ്യ​ക്ത​മാ​ക്കി. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന് ഇ​മെ​യി​ല്‍ വ​ഴി​യാ​ണ് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യത്. ​

ഇ​നി ഒ​രു രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​വു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നി​ല്ലെ​ന്നും ഹി​ന്ദു ധ​ർ​മ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്നും രാ​മ​സിം​ഹ​ൻ കു​റി​ച്ചു. ഇ​പ്പോ​ള്‍ ഒ​രു രാ​ഷ്ട്രീ​യ​ത്തി​നും അ​ടി​മ​യ​ല്ല, തി​ക​ച്ചും സ്വ​ത​ന്ത്ര​നാ​ണ്.

എ​ല്ലാ​ത്തി​ല്‍ നി​ന്നും മോ​ചി​ത​നാ​യെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു. ത​ല മൊ​ട്ട​യ​ടി​ച്ച ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് ബി​ജെ​പി ബ​ന്ധം ഉ​പേ​ക്ഷി​ച്ച വി​വ​രം രാ​മ​സിം​ഹ​ന്‍ അ​റി​യി​ച്ച​ത്.

കു​റി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് സം​വി​ധാ​യ​ക​ന്‍ രാ​ജ​സേ​ന​നും ന​ട​ന്‍ ഭീ​മ​ന്‍ ര​ഘ​വും ബി​ജെ​പി വി​ട്ട​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​മ​സിം​ഹ​ൻ എ​ന്ന അ​ലി അ​ക്ബ​റും പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി വ​യ്ക്കു​ന്ന​ത്.

രാ​മ​സിം​ഹ​ൻ പ​ങ്കു​വ​ച്ച കു​റി​പ്പ്

പ​ണ്ട് പ​ണ്ട് കു​മ്മ​നം രാ​ജേ​ട്ട​ൻ തോ​റ്റ​പ്പോ​ൾ വാ​ക്ക് പാ​ലി​ച്ചു മൊ​ട്ട​യ​ടി​ച്ചു, ഇ​നി ആ​ർ​ക്കും വേ​ണ്ടി മൊ​ട്ട​യ​ടി​ക്കി​ല്ല എ​നി​ക്ക് വേ​ണ്ടി​യ​ല്ലാ​തെ..​ഒ​പ്പം ഒ​രു സ​ന്തോ​ഷം പ​ങ്ക് വ​യ്ക്ക​ട്ടെ,

ഇ​പ്പോ​ൾ ഞാ​ൻ ഒ​രു രാ​ഷ്ട്രീ​യ​ത്തി​നും അ​ടി​മ​യ​ല്ല.. തി​ക​ച്ചും സ്വ​ത​ന്ത്ര​ൻ....​എ​ല്ലാ​ത്തി​ൽ നി​ന്നും മോ​ചി​ത​നാ​യി..ഒ​ന്നി​ന്‍റെ കൂ​ടെ​മാ​ത്രം, ധ​ർ​മ​ത്തോ​ടൊ​പ്പം. ഹ​രി ഓം..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.