മകന്‍ സ്കൂളിലേക്ക്: വീഡിയോ പങ്ക് വച്ച് രമേഷ് പിഷാരടി
Wednesday, June 15, 2022 10:05 AM IST
മകനെ സ്കൂളിലേക്ക് അയക്കുന്ന വീഡിയോ പങ്ക് വച്ച് രമേഷ് പിഷാരടി. രമേഷിന്‍റെ മൂന്നാമത്തെ മകന്‍റെ വീഡിയോയാണ് അദ്ദേഹം പങ്ക് വച്ചിരിക്കുന്നത്. അമ്മയുടെ കൈപിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോകുന്നതാണ് വീഡിയോയിൽ കാണുന്നത്. യൂണിഫോമും ബാഗുമിട്ട് മിടുക്കനായി കയറിപോകുകയാണ് കക്ഷി.



"പ്രദര്‍ശന സ്കൂളുകളെ പ്രകമ്പനം കൊള്ളിക്കാന്‍ ഇന്ന് മുതല്‍ ദിവസേന നാല് ക്ലാസുകള്‍ ബുക്ക് ഉണ്ടായിരിക്കുന്നതാണ്' എന്ന കുറിപ്പോട് കൂടിയാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. മകനെ സ്കൂളിലേക്കയക്കാന്‍ പിഷാരടി നേരിട്ടെത്തി എന്ന് ഒരാള്‍ കമന്‍റ് ചെയ്തപ്പോള്‍ ഒരു പാഴ് മോഹം എന്‍റെ പൊട്ട മനസില്‍ തോന്നിപ്പോ എന്ന് രസകരമായ കമന്‍റും അദ്ദേഹം തിരിച്ചു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.