ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന "റാണി' എന്ന ചിത്രത്തിന്റെ ട്രയിലർ നടൻ പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറും അതേ രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.
സ്ത്രീപക്ഷ ശൈലിയിൽ ശക്തമായ പ്രതികാര കഥയാണ് ചിത്രം പറയുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ബുദ്ധിയും കൗശലവും തന്ത്രവും മെനഞ്ഞ സ്ത്രീ പ്രതികാരത്തിന് പുതിയ രീതി നൽകുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഉർവശി, ഭാവന, ഹണി റോസ്, അനുമോൾ, മാലാ പാർവതി എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേശീയ പുരസ്കാര ജേതാവ് ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സംഗീതം - മേന മേലത്ത്, ഛായാഗ്രഹണം - വിനായക് ഗോപാലൻ, എഡിറ്റിംഗ് - അപ്പു ഭട്ടതിരി, കലാസംവിധാനം - അരുൺ വെഞ്ഞാറമൂട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിബു ഗംഗാധരൻ, നിർമ്മാണ നിർവഹണം - ഹരി വെഞ്ഞാറമൂട്.
മാജിക്ക് വെയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് നിർമാണം. പിആർഒ - വാഴൂർ ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.