തമിഴ് സൂപ്പര്‍താരം കാര്‍ത്തി നായകനായെത്തുന്ന സര്‍ദാര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. മാസും ആക്ഷനും ഒന്നിക്കുന്ന ചിത്രമാകും സര്‍ദാര്‍. ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട വിവിധ വേഷപകര്‍ച്ചയും അതിന്റെ അന്വേഷണങ്ങളുമാണ് ട്രെയിലറില്‍ കാണിക്കുന്നത്. പി.എസ്.മിത്രന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലക്ഷ്മണ് കുമാറാണ്.
റാഷി ഖന്ന, രജീഷ വിജയന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത് ജോര്‍ജ് സി.വില്യംസ്. എഡിറ്റിംഗ് റൂബന്‍. സംഗീത സംവിധാനം ജി.വി.പ്രകാശ് കുമാര്‍. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.