പോലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്യാനായി മലയാളസിനിമ മാറ്റിവച്ച നടനാണ് സുരേഷ് ഗോപി എന്ന് പലപ്പോഴും തോന്നും. പ്രേക്ഷകര്‍ കൈയ്യടികളോടെയാണ് പോലീസ് വേഷത്തിലുള്ള സുരേഷ് ഗോപി സിനിമകളെ ഏറ്റെടുത്തിട്ടുള്ളത്.
അതിലൊന്നായിരുന്നു 2000ല്‍ പുറത്തിറങ്ങിയ വിജി തമ്പി ചിത്രം സത്യമേവ ജയതേ. സിഐ ഇന്ദുചൂഡന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ചത്. 22 വര്‍ങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വന്നാലെങ്ങനെയുണ്ടാകും. അതിന്റെ സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന് വിജി തമ്പി തന്നെ.
ചന്ദ്രചൂഡന്റെ രണ്ടാം വരവിനായി ഒരുപാട് പേർ അഭ്യർത്ഥിക്കുന്നു. പ്രേക്ഷക പ്രതികരണം അറിഞ്ഞ ശേഷം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ ചൂടൻ പോലീസുമായി മുന്നോട്ട് പോകാം എന്ന് വിചാരിക്കുന്നു. സ്നേഹാശംസകളോടെ വിജി തമ്പി, സത്യമേവ ജയതേയുടെ പോസ്റ്ററിനൊപ്പം സംവിധായകൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
സിദ്ദിഖ്, ഐശ്വര്യ, ഹേമന്ദ് രാവണ്‍, ബാലചന്ദ്ര മേനോന്, രാജന് പി ദേവ്, മണിയന്‍പിള്ള രാജു, എന്‍ എഫ് വര്‍ഗീസ്, കൊച്ചിന് ഹനീഫ, സലിം കുമാര്‍, ദേവന്, സ്ഫടികം ജോര്‍ജ്, സാദ്ദിഖ്, ബാബുരാജ്, കുഞ്ചന്‍, തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രമായിരുന്നു സത്യമേവ ജയതേ.
എവര്‍ഷൈന്‍ പിക്ചേഴ്സായിരുന്നു ചിത്രത്തിന്റെ നിർമാണം.സഞ്ജീവ് ശങ്കറും സാലു ജോര്‍ജുമായിരുന്നു ഛായഗ്രഹണം ഒരുക്കിയത്. അലക്സ് കടവില്‍ ചിത്രത്തിന് തിരക്കഥയൊരുക്കി.
നന്മ നിറഞ്ഞവന് ശ്രീനിവാസന്, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, സൂര്യമാനസം, സിംഹവാലന്‍ മേനോന്, അവിട്ടം തിരുനാള്‍ ആരോഗ്യശ്രീമാന്, നമ്മള് തമ്മില്‍ തുടങ്ങി നിരവധി ഹിറ്റുകളുടെ സൃഷ്ടവാണ് വിജി തന്പി.
2013ൽ പുറത്തിറങ്ങിയ ദിലീപ് നായകനായ നാടോടിമന്നനാണ് വിജി തമ്പിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.