ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ചിത്രം നിർമിക്കുന്നത്. വൻ ബജറ്റിലൊരുങ്ങുന്ന ചിത്രം പൂർണമായും ആക്ഷൻ ക്രൈം ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
അഷ്കർ സൗദാനാണ് ചിത്രത്തിലെ നായകൻ. ലക്ഷ്മി റായ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാബു ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
ഹന്ന റെജി കോശി, ഇനിയാ, സ്വാസിക, ഗൗരി നന്ദ, സീതാ പാർവ്വതി, അജു വർഗീസ്, രഞ്ജി പണിക്കർ, ഇർഷാദ്, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൈലാഷ്, രാജാ സാഹിബ്, സെന്തിൽ കൃഷ്ണ, റിയാസ് ഖാൻ, പൊൻവണ്ണൻ, രവീന്ദ്രൻ, ഡ്രാക്കുള സുധീർ, ഇടവേള ബാബു, കുഞ്ചൻ, അമീർ നിയാസ്, ശിവാനി, അമീർ നിയാസ്, കലാഭവൻ ഹനീഫ്, റോമ, സൂര്യ രാജേഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എ.കെ. സന്തോഷാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നടി കനിഹയാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഗീതം - ശരത്. ഛായാഗ്രഹണം - രവിചന്ദ്രൻ. എഡിറ്റിംഗ്- ജോൺ കുട്ടി. കലാസംവിധാനം - ശ്യാം കാർത്തികേയൻ, രഞ്ജിത്ത് അമ്പാടി. വസ്ത്രാലങ്കാരം - നാഗരാജൻ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- ജസ്റ്റിൻ കൊല്ലം, ആന്റണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.