നി​ക് ജോനാസ് സ്വ​വ​ര്‍​ഗാ​നു​രാ​ഗി​യോ? തു​റ​ന്നു​പ​റ​ഞ്ഞ് മു​ന്‍ കാ​മു​കി
Wednesday, August 24, 2022 2:17 PM IST
ഗാ​യ​ക​നും പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ഭ​ര്‍​ത്താ​വു​മാ​യ നി​ക് ജോനാസിനെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന് നി​ക്കി​ന്‍റെ മു​ന്‍ കാ​മു​കി സെ​ലീ​ന ഗോ​മ​സ്. സ്ക്രീം ക്വീൻസ്, കിംഗ്ഡം എന്നീ ചിത്രങ്ങളിൽ സ്വവർഗാനുരാഗിയായി അഭിനയിച്ച നിക്കിനെ കുറിച്ച് പറഞ്ഞതിന് ശേഷം നി​ക് യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ സ്വ​വ​ര്‍​ഗാ​നു​രാ​ഗി ആ​ണോ എ​ന്ന് ഒരു ചോദ്യവും ഉയർന്നു.

ഇതിനാണ് ​ സെ​ലീ​ന​ മ​റു​പ​ടി നൽകിയത്. നി​ക്കും താ​നും പ്ര​ണ​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രു​മി​ച്ച് ജീ​വി​ച്ചി​ട്ടു​ണ്ടെ​ന്നും സെ​ലീ​ന വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ സ്വ​വ​ര്‍​ഗാ​നു​രാ​ഗി ആ​ണെ​ന്ന തോ​ന്ന​ല്‍ ഒ​രു ശ​ത​മാ​നം പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് സെ​ലീ​ന മ​റു​പ​ടി പ​റ​ഞ്ഞ​ത്.

2008-2009 കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന നി​ക്കും സെ​ലീ​ന​യും ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷം വേ​ര്‍​പി​രി​ഞ്ഞു. പ​ല​യി​ട​ത്തും സെ​ലീ​ന നി​ക്കി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. 2018ലാ​ണ് ന​ടി പ്രി​യ​ങ്ക ചോ​പ്ര​യു​മാ​യി നി​ക് പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്.

പി​ന്നീ​ട് നി​ര​വ​ധി പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ ഇവർ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഡി​സം​ബ​റി​ല്‍ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. 2022 ജ​നു​വ​രി​യി​ല്‍ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ ദ​മ്പ​തി​ക​ള്‍​ക്ക് ഒ​രു പെ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. മാൾട്ടി മേരി എന്നാണ് കുഞ്ഞിന്‍റെ പേര്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.