കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലൂടെയാണ് നടൻ സെന്തില്‍ കൃഷ്ണ ശ്രദ്ധേയനായത്. സിനിമ പുറത്തിറങ്ങി മൂന്ന് വര്‍ഷം തികയുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോള്‍. സെപ്റ്റംബര്‍ 28 തന്റെ ജീവിതത്തില്‍ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം എന്നാണ് ശെന്തില്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
സെപ്റ്റംബർ 28 എന്റെ ജീവിതത്തിൽ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം.. സിനിമ എന്ന എന്റെ സ്വപ്നങ്ങൾക്ക് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന മണിച്ചേട്ടന്റെ കഥപറയുന്ന സിനിമയിലൂടെ എന്നെ മലയാള സിനിമ ലോകത്തേയ്ക്ക് കൈപിടിച്ചുയത്തിയ എന്റെ സ്വന്തം വിനയൻ സാറിനെ ഈ നിമിഷത്തിൽ ഞാൻ നന്ദിയോടെ സ്മരിക്കുന്നു... ഒപ്പം എന്നിലെ കലാകാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന എന്റെ ഗുരുനാഥൻമാർക്കും.
ഏതോ ഒരു ലോകത്തിരുന്നു എന്നെ അനുഗ്രഹിക്കുന്ന എന്റെ അച്ഛൻ. എന്റെ ഉയർച്ചയിലും വീഴ്ചയിലും എന്നെ എന്നും ചേർത്ത് നിർത്തിയിട്ടുള്ള എന്റെ അമ്മ, ഭാര്യ, ചേട്ടന്മാർ, ബന്ധുക്കൾ, ചങ്ക് സുഹൃത്തുക്കൾ, എന്റെ നാട്ടുകാർ. ചാലക്കുടിക്കാരൻ ചങ്ങാതി സിനിമയുടെ പോസ്റ്റർ ഒട്ടിച്ചും എന്റെ ഒപ്പം നിന്ന എനിക്കറിയാവുന്നതും ഞാൻ അറിയാത്തതുമായ സുഹൃത്തുക്കൾ.
റിലീസിംഗ് ദിവസം ഫ്ലെക്സ് വെച്ചും സിനിമക കണ്ടും അഭിപ്രായങ്ങൾ അറിയിച്ചും എനിക്ക് വേണ്ട പ്രോത്സാഹനം തന്ന ഒരുപാട് സുഹൃത്തുക്കൾ, മിമിക്രി, സീരിയൽ സിനിമ രംഗത്തെ കലാകാരന്മാരായ സുഹൃത്തുക്കൾ, ലൊക്കേഷനിൽ രാവിലെ ചെല്ലുമ്പോൾ ചിരിച്ച മുഖവുമായി ചൂട് ചായതരുന്ന പ്രോഡക്ഷനിലെ എന്റെ അനുജനമാർ, പ്രൊഡക്ഷൻ കൺട്രോളർമാർ, പ്രൊഡ്യൂസർ, മേക്കപ്പ്, കോസ്റ്റും, ആർട്ട്, യൂണിറ്റ്, ക്യാമറ ഡിപ്പാർട്മെന്റ്, സ്ക്രിപ്റ്റ് റൈറ്റർ, കോറിയിഗ്രാഫർ, എഡിറ്റർ സാഹസംവിധായകർ, ഡ്രൈവേഴ്സ്, PRO വർക്കേഴ്സ്, എന്റെ സഹപ്രവർത്തകരായ ആർട്ടിസ്റ്റുകൾ.
എന്റെ തെറ്റുകുറ്റങ്ങൾ കണ്ട് എന്നെ എന്നും സ്നേഹികുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നഎന്റെ പ്രിയപ്പെട്ട പ്രേക്ഷകർ. എല്ലാവരെയും ചാലക്കുടിക്കാരൻ ചങ്ങാതി റിലീസായിട്ടു മൂന്ന് വർഷങ്ങൾ തികയുന്ന ഈ അവസരത്തിൽ ഞാൻ നന്ദിയോടെ ഓർമിക്കുന്നു... ഇനിയുള്ള എന്റെ കലാ ജീവിതത്തിലും നിങ്ങളുടെ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട്
സ്വന്തം
ശെന്തിൽ കൃഷ്ണ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.