സൂരരൈ പോട്രി'ന്‍റെ ഹിന്ദി റീമേക്കില്‍ സൂര്യയും: ചിത്രം പങ്ക് വച്ച് താരം
Thursday, June 16, 2022 11:04 AM IST
തമിഴ് ചിത്രം 'സൂരരൈ പോട്രി'ന്‍റെ ഹിന്ദി റീമേക്കില്‍ അതിഥി വേഷത്തില്‍ സൂര്യ എത്തുന്നു. സുധ കൊങ്കര തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി ഹിന്ദിയില്‍ എത്തുക രാധിക മധന്‍ ആണ്. ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് സൂര്യ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.



സൂര്യയുടെ 2ഡി എന്‍റർടെയ്ന്‍മെന്‍റസും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അക്ഷയ് കുമാറിനെ കാണുന്നത് ഒരു നൊസ്റ്റാള്‍ജിക് അനുഭവമായിരുന്നു. ഞങ്ങളുടെ കഥ മനോഹരമായി വീണ്ടും സജീവമാകുന്നു. ഒരുമിച്ചുള്ള എല്ലാ നിമിഷവും ആസ്വദിച്ചു. സൂരരൈ പോട്ര് ഹിന്ദിയില്‍ ചെറിയ കാമിയോ വേഷത്തില്‍' എന്ന് ചിത്രത്തിനൊപ്പം സൂര്യ കുറിച്ചു. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി. ആര്‍.ഗോപിനാഥന്‍റെ കഥയാണ് 'സൂരരൈ പോട്ര്' ചിത്രത്തിന് ആസ്പദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.